പാര്‍വ്വതിയമ്മ പരീക്ഷയെഴുതി 84-ാം വയസില്‍

പൊയിനാച്ചി: എണ്‍പത്തിനാലിന്റെ നിറവില്‍ പരീക്ഷയെഴുതി നെച്ചിപ്പടുപ്പിലെ പാര്‍വ്വതിയമ്മയും കൂട്ടരും. സാക്ഷരതമിഷന്റെ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം (ഉല്ലാസ്) മികവോല്‍സവത്തിന്റെ ഭാഗമായാണ് 84 വയസുള്ള പാര്‍വ്വതിയമ്മ പരീക്ഷയെഴുതിയത്.76 വയസുള്ള ജാനകിയമ്മയും കല്യാണിയമ്മയും 74 വയസുള്ള കാര്‍ത്ത്യായനിയും പരീക്ഷയെഴുതിയവരുടെ കൂട്ടത്തിലുണ്ട്. നിരക്ഷരായവര്‍ക്ക് അക്ഷരങ്ങളെ അടുത്തറിയുന്നതിനും അറിവുകള്‍ പകര്‍ന്നു നല്‍കുന്നതിനുമായി നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ് ഉല്ലാസ്. ചെമ്മനാട് പഞ്ചായത്ത്തല ഉദ്ഘാടനം വൈസ് പ്രസിഡണ്ട് മന്‍സൂര്‍ കുരിക്കള്‍ നിര്‍വ്വഹിച്ചു. മുന്നൂറോളം പഠിതാക്കളാണ് ചെമ്മനാട് പഞ്ചായത്തിലെ ഇരുപത് കേന്ദ്രങ്ങളിലായി മികവുല്‍സവത്തിന്റെ ഭാഗമായത്. പഞ്ചായത്തംഗം രാജന്‍ […]

പൊയിനാച്ചി: എണ്‍പത്തിനാലിന്റെ നിറവില്‍ പരീക്ഷയെഴുതി നെച്ചിപ്പടുപ്പിലെ പാര്‍വ്വതിയമ്മയും കൂട്ടരും. സാക്ഷരതമിഷന്റെ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം (ഉല്ലാസ്) മികവോല്‍സവത്തിന്റെ ഭാഗമായാണ് 84 വയസുള്ള പാര്‍വ്വതിയമ്മ പരീക്ഷയെഴുതിയത്.
76 വയസുള്ള ജാനകിയമ്മയും കല്യാണിയമ്മയും 74 വയസുള്ള കാര്‍ത്ത്യായനിയും പരീക്ഷയെഴുതിയവരുടെ കൂട്ടത്തിലുണ്ട്. നിരക്ഷരായവര്‍ക്ക് അക്ഷരങ്ങളെ അടുത്തറിയുന്നതിനും അറിവുകള്‍ പകര്‍ന്നു നല്‍കുന്നതിനുമായി നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ് ഉല്ലാസ്. ചെമ്മനാട് പഞ്ചായത്ത്തല ഉദ്ഘാടനം വൈസ് പ്രസിഡണ്ട് മന്‍സൂര്‍ കുരിക്കള്‍ നിര്‍വ്വഹിച്ചു. മുന്നൂറോളം പഠിതാക്കളാണ് ചെമ്മനാട് പഞ്ചായത്തിലെ ഇരുപത് കേന്ദ്രങ്ങളിലായി മികവുല്‍സവത്തിന്റെ ഭാഗമായത്. പഞ്ചായത്തംഗം രാജന്‍ കെ. പൊയിനാച്ചി അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ അമീര്‍ പാലോത്ത്, സാക്ഷരത മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.എന്‍ ബാബു, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ മുംതാസ് അബൂബക്കര്‍, പ്രേരക് എ. തങ്കമണി, എ. രജിക, എ. സജിത, നസീമ സി.എം, നസിയാബി പ്രസംഗിച്ചു.

Related Articles
Next Story
Share it