മലയോരത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആവേശമായി സി.പി.എം ജാഥ

കുണ്ടംകുഴി: മലയോര മേഖലയില്‍ സി.പി.എമ്മിന്റെ കരുത്തും സംഘാടനവും വിളിച്ചു പറഞ്ഞ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയുടെ കുണ്ടംകുഴിയിലെ സ്വീകരണ പരിപാടി മികവുറ്റതായി.ജനപങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും ശ്രദ്ധിക്കപ്പെട്ടതായിരുന്നു പരിപാടി. ഉദുമ നിയോജക മണ്ഡലത്തിലെ പരിപാടിയായിരുന്നു കുണ്ടംകുഴിയിലേത്.ഉദുമ മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളില്‍ നിന്നായി നൂറുക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരാണ് ജാഥയെ സ്വീകരിക്കാന്‍ എത്തിയത്. പഴയകാല നേതാക്കളും പരിപാടിക്ക് എത്തി.പൊതുസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷത വഹിച്ചു.ജാഥാ ക്യാപ്റ്റന്‍ കൂടിയായ […]

കുണ്ടംകുഴി: മലയോര മേഖലയില്‍ സി.പി.എമ്മിന്റെ കരുത്തും സംഘാടനവും വിളിച്ചു പറഞ്ഞ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയുടെ കുണ്ടംകുഴിയിലെ സ്വീകരണ പരിപാടി മികവുറ്റതായി.
ജനപങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും ശ്രദ്ധിക്കപ്പെട്ടതായിരുന്നു പരിപാടി. ഉദുമ നിയോജക മണ്ഡലത്തിലെ പരിപാടിയായിരുന്നു കുണ്ടംകുഴിയിലേത്.
ഉദുമ മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളില്‍ നിന്നായി നൂറുക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരാണ് ജാഥയെ സ്വീകരിക്കാന്‍ എത്തിയത്. പഴയകാല നേതാക്കളും പരിപാടിക്ക് എത്തി.
പൊതുസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷത വഹിച്ചു.
ജാഥാ ക്യാപ്റ്റന്‍ കൂടിയായ എം.വി. ഗോവിന്ദന് പുറമെ ജാഥാംഗങ്ങളായ സി.എസ്. സുജാത, ജെയിക് സി.തോമസ് സംസാരിച്ചു. പി. ജനാര്‍ദനന്‍ സ്വാഗതം പറഞ്ഞു.

Related Articles
Next Story
Share it