മംഗളൂരു സൂറത്കലില്‍ കൊല്ലപ്പെട്ട ദീപക്റാവുവിന്റെ പേരില്‍ നിര്‍മിച്ച ബസ് ഷെല്‍ട്ടറിന്റെ ഉദ്ഘാടനചടങ്ങില്‍ പങ്കെടുത്തവരെ വധിക്കുമെന്ന് നവമാധ്യമങ്ങളില്‍ ഓഡിയോസന്ദേശം; അഞ്ചുപേര്‍ അറസ്റ്റില്‍

മംഗളൂരു: മംഗളൂരുവിനടുത്ത സൂറത്കലില്‍ കൊല്ലപ്പെട്ട ദീപക് റാവുവിന്റെ പേരില്‍ നിര്‍മിച്ച ബസ് ഷെല്‍ട്ടറിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത പ്രമുഖരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ഓഡിയോ സന്ദേശം നവമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കേസെടുത്ത സൂറത്ത്കല്‍ പൊലീസ് അഞ്ചുപേരെ അറസ്റ്റ് ചെയ്തു. കട്ടിപ്പള്ള മൂന്നാംബ്ലോക്കിലെ മുഹമ്മദ് നവാസ് എന്ന പിങ്കി നവാസ് (25), ജോക്കാട്ടെ മുഹമ്മദ് ഫൈസല്‍ (21), കാട്ടിപ്പള്ള രണ്ടാം ബ്ലോക്കിലെ മുഹമ്മദ് സഫ്വാന്‍ (23), കട്ടിപ്പള്ള ആറാം ബ്ലോക്കിലെ മുഹമ്മദ് നിയാസ് (20), ചോക്കബെട്ടു സ്വദേശി മുഹമ്മദ് മുസ്തഫ (22) […]

മംഗളൂരു: മംഗളൂരുവിനടുത്ത സൂറത്കലില്‍ കൊല്ലപ്പെട്ട ദീപക് റാവുവിന്റെ പേരില്‍ നിര്‍മിച്ച ബസ് ഷെല്‍ട്ടറിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത പ്രമുഖരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ഓഡിയോ സന്ദേശം നവമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കേസെടുത്ത സൂറത്ത്കല്‍ പൊലീസ് അഞ്ചുപേരെ അറസ്റ്റ് ചെയ്തു. കട്ടിപ്പള്ള മൂന്നാംബ്ലോക്കിലെ മുഹമ്മദ് നവാസ് എന്ന പിങ്കി നവാസ് (25), ജോക്കാട്ടെ മുഹമ്മദ് ഫൈസല്‍ (21), കാട്ടിപ്പള്ള രണ്ടാം ബ്ലോക്കിലെ മുഹമ്മദ് സഫ്വാന്‍ (23), കട്ടിപ്പള്ള ആറാം ബ്ലോക്കിലെ മുഹമ്മദ് നിയാസ് (20), ചോക്കബെട്ടു സ്വദേശി മുഹമ്മദ് മുസ്തഫ (22) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കട്ടിപ്പള്ള മൂന്നാം ബ്ലോക്ക് കവാടത്തിന് സമീപം പുതുതായി നിര്‍മ്മിച്ച ബസ് ഷെല്‍ട്ടറിന് നാല് വര്‍ഷം മുമ്പ് കൊല്ലപ്പെട്ട ദീപക് റാവുവിന്റെ പേരാണ് നല്‍കിയിരുന്നത്. ഒക്ടോബര്‍ 2ന് രാവിലെ 9.30 ന് ഭരത് ഷെട്ടി എംഎല്‍എ ബസ് ഷെല്‍ട്ടര്‍ ഉദ്ഘാടനം ചെയ്തു.പിന്നീടാണ് ബസ് ഷെല്‍ട്ടര്‍ ഉദ്ഘാടനത്തില്‍ പങ്കെടുത്ത പ്രമുഖരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ഓഡിയോ സന്ദേശം വാട്സ് ആപ് ഗ്രൂപ്പുകളില്‍ പ്രചരിച്ചത്. ഈ സന്ദേശം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതിന്റെ അടിസ്ഥാനത്തില്‍ കട്ടിപ്പള്ള സ്വദേശി ലോകേഷ് നല്‍കിയ പരാതിയിലാണ് സൂറത്കല്‍ പൊലീസ് കേസെടുത്തത്. അറസ്റ്റിലായ സംഘത്തില്‍ നിന്ന് നാല് മൊബൈല്‍ ഫോണുകളും പൊലീസ് കണ്ടെടുത്തു.

Related Articles
Next Story
Share it