വിവാദ കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ പാര്‍ലമെന്റ് പാസാക്കി;ബില്‍ പാസാക്കിയത് പ്രതിപക്ഷ ബഹളത്തിനിടെ

ന്യൂഡല്‍ഹി: വിവാദ കൃഷി നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ ഇന്നുച്ചയോടെ കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. കൃഷിയുമായി ബന്ധപ്പെട്ട് പുതുതായി ഏര്‍പ്പെടുത്തിയ എല്ലാ നിയമങ്ങളും പിന്‍വലിക്കണമെന്നും ബില്ലിന്മേല്‍ ചര്‍ച്ച വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയില്‍ ബഹളംവെച്ചു. പാര്‍ലമെന്റില്‍ ശൈത്യകാലം സമ്മേളനം ഇന്ന് തുടങ്ങിയതോടെയാണ് പ്രതിഷേധവുമായി പ്രതിപക്ഷ അംഗങ്ങള്‍ രംഗത്തെത്തിയത്. ഇതോടെ ലോക്‌സഭ ഉച്ചയ്ക്ക് 12 വരെ നിര്‍ത്തിവച്ചു. പിന്നീടാണ് കൃഷിമന്ത്രി ബില്‍ സഭയില്‍ അവതരിപ്പിച്ചത്. അതേസമയം നിയമം റദ്ദാക്കാനുള്ള ബില്ലിന്മേല്‍ ചര്‍ച്ച വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. […]

ന്യൂഡല്‍ഹി: വിവാദ കൃഷി നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ ഇന്നുച്ചയോടെ കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. കൃഷിയുമായി ബന്ധപ്പെട്ട് പുതുതായി ഏര്‍പ്പെടുത്തിയ എല്ലാ നിയമങ്ങളും പിന്‍വലിക്കണമെന്നും ബില്ലിന്മേല്‍ ചര്‍ച്ച വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയില്‍ ബഹളംവെച്ചു. പാര്‍ലമെന്റില്‍ ശൈത്യകാലം സമ്മേളനം ഇന്ന് തുടങ്ങിയതോടെയാണ് പ്രതിഷേധവുമായി പ്രതിപക്ഷ അംഗങ്ങള്‍ രംഗത്തെത്തിയത്. ഇതോടെ ലോക്‌സഭ ഉച്ചയ്ക്ക് 12 വരെ നിര്‍ത്തിവച്ചു. പിന്നീടാണ് കൃഷിമന്ത്രി ബില്‍ സഭയില്‍ അവതരിപ്പിച്ചത്.
അതേസമയം നിയമം റദ്ദാക്കാനുള്ള ബില്ലിന്മേല്‍ ചര്‍ച്ച വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചര്‍ച്ച കൂടാതെ പാസാക്കുകയാണെന്ന് സ്പീക്കര്‍ അറിയിച്ചു.
ചര്‍ച്ച കൂടാതെ ബില്‍ പാസാക്കാനുള്ള നീക്കം ജനാധിപത്യവിരുദ്ധമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. അന്നദാതാക്കള്‍ക്കായി പാര്‍ലമെന്റില്‍ ഇന്ന് സൂര്യനുദിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.

Related Articles
Next Story
Share it