ഭരണഘടനയുടെ അടിസ്ഥാന സവിശേഷതകളോ ആത്മാവോ പാര്‍ലമെന്റിന് ഭേദഗതി ചെയ്യാനോ റദ്ദാക്കാനോ കഴിയില്ല -ചീഫ് ജസ്റ്റീസ്

കാഞ്ഞങ്ങാട്: നിയമവാഴ്ചയും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവും ഉള്‍പ്പെടെ ഭരണഘടനയുടെ അടിസ്ഥാന സവിശേഷതകളോ ആത്മാവോ പാര്‍ലമെന്റിന് ഭേദഗതി ചെയ്യാനോ റദ്ദാക്കാനോ കഴിയില്ലെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചിരുന്നതായി കേരള ചീഫ് ജസ്റ്റീസ് ആഷിഷ് ജിതേന്ദ്ര ദേശായി ചൂണ്ടിക്കാട്ടി. ഹൊസ്ദുര്‍ഗ് കോടതിയുടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1973ലെ കേശവാനന്ദ ഭാരതി ഫയല്‍ ചെയ്ത കേസില്‍ വിധി പറയവെ സുപ്രീംകോടതി ഇക്കാര്യം പ്രഖ്യാപിച്ചിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതുവരെ നേടിയ എല്ലാ അനുഭവങ്ങളും കാത്തു സൂക്ഷിക്കുന്നതിനുള്ള സമയവും […]

കാഞ്ഞങ്ങാട്: നിയമവാഴ്ചയും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവും ഉള്‍പ്പെടെ ഭരണഘടനയുടെ അടിസ്ഥാന സവിശേഷതകളോ ആത്മാവോ പാര്‍ലമെന്റിന് ഭേദഗതി ചെയ്യാനോ റദ്ദാക്കാനോ കഴിയില്ലെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചിരുന്നതായി കേരള ചീഫ് ജസ്റ്റീസ് ആഷിഷ് ജിതേന്ദ്ര ദേശായി ചൂണ്ടിക്കാട്ടി. ഹൊസ്ദുര്‍ഗ് കോടതിയുടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1973ലെ കേശവാനന്ദ ഭാരതി ഫയല്‍ ചെയ്ത കേസില്‍ വിധി പറയവെ സുപ്രീംകോടതി ഇക്കാര്യം പ്രഖ്യാപിച്ചിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതുവരെ നേടിയ എല്ലാ അനുഭവങ്ങളും കാത്തു സൂക്ഷിക്കുന്നതിനുള്ള സമയവും നമ്മെത്തന്നെ പിടിച്ചുനിര്‍ത്താനുള്ള നിര്‍ണായക നാഴികക്കല്ല് കൂടിയാണിതെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു. ഈ സുപ്രധാന സന്ദര്‍ഭം നാം ആഘോഷിക്കുമ്പോള്‍, മുന്‍സിഫ് കോടതിയുമായി ബന്ധപ്പെട്ട ജഡ്ജിമാരും അഭിഭാഷകരും മുതല്‍ കോടതി ജീവനക്കാരും വ്യവഹാരക്കാരും വരെയുള്ള എല്ലാവരുടെയും അര്‍പ്പണബോധവും കഠിനാധ്വാനവും അംഗീകരിക്കേണ്ടത് അത്യാവശ്യമാണ്. അവരുടെ അശ്രാന്ത പരിശ്രമവും നീതിയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും ഈ സ്ഥാപനത്തിന്റെ പാരമ്പര്യം രൂപപ്പെടുത്തുന്നതില്‍ നിര്‍ണായകമായെന്നും അദ്ദേഹം പറഞ്ഞു. സംഘാടക സമിതി ചെയര്‍മാന്‍ ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസ് മുഖ്യപ്രഭാഷണം നടത്തി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, സ്‌പെഷല്‍ ജഡ്ജി സി. സുരേഷ് കുമാര്‍, അഡ്വ. ഗോപാലകൃഷ്ണ കുറുപ്പ്, നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത, അഡ്വ. എന്‍.കെ രത്‌നാകരന്‍, അഡ്വ. മണികണ്ഠന്‍, അഡ്വ. കെ.സി ശശീന്ദ്രന്‍, അഡ്വ. എം.സി ജോസ്, അഡ്വ. പി. അപ്പുക്കുട്ടന്‍ പ്രസംഗിച്ചു. ജുഡീഷ്യറിയും ജനാധിപത്യവും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസ് ഉദ്ഘാടനം ചെയ്തു. അഡ്വ. ടി. ആസഫ് അലി, ഡോ. സെബാസ്റ്റ്യന്‍ പോള്‍ സംബന്ധിച്ചു.

Related Articles
Next Story
Share it