കരിപ്പൂര്‍ വിമാനത്താവളത്തിലെ പാര്‍ക്കിംഗ് സമയം ദീര്‍ഘിപ്പിക്കും; ഡോ. എം.പി അബ്ദുസ്സമദ് സമദാനി
കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാര്‍ക്കിംഗ് സമയത്തെ ചൊല്ലിയുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് ഡോ. എംപി അബ്ദുസ്സമദ് സമദാനി എംപി. പാര്‍ക്കിംഗ് സമയം ദീര്‍ഘിപ്പിക്കുമെന്നും സമയപരിധി ഉയര്‍ത്തുന്ന തീരുമാനം ചൊവ്വാഴ്ച തന്നെ എടുക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചതായും സമദാനി വ്യക്തമാക്കി. സമയ പരിധി മൂന്ന് മിനുട്ടില്‍ നിന്ന് ആറ് മിനുട്ട് ആയി ഉയര്‍ത്തുമെന്നാണ് ഡയറക്ടര്‍ അറിയിച്ചിരിക്കുന്നത്. പത്തു മിനുട്ടെങ്കിലും ആക്കണമെന്നാണ് അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നതെന്നും സമദാനി പ്രസ്താവനയില്‍ അറിയിച്ചു. സമയപരിധി ഉയര്‍ത്തിക്കൊണ്ടുള്ള തീരുമാനം ബുധനാഴ്ച രാവിലെ മുതല്‍ പ്രാബല്യത്തില്‍ വരും. […]

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാര്‍ക്കിംഗ് സമയത്തെ ചൊല്ലിയുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് ഡോ. എംപി അബ്ദുസ്സമദ് സമദാനി എംപി. പാര്‍ക്കിംഗ് സമയം ദീര്‍ഘിപ്പിക്കുമെന്നും സമയപരിധി ഉയര്‍ത്തുന്ന തീരുമാനം ചൊവ്വാഴ്ച തന്നെ എടുക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചതായും സമദാനി വ്യക്തമാക്കി.
സമയ പരിധി മൂന്ന് മിനുട്ടില്‍ നിന്ന് ആറ് മിനുട്ട് ആയി ഉയര്‍ത്തുമെന്നാണ് ഡയറക്ടര്‍ അറിയിച്ചിരിക്കുന്നത്. പത്തു മിനുട്ടെങ്കിലും ആക്കണമെന്നാണ് അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നതെന്നും സമദാനി പ്രസ്താവനയില്‍ അറിയിച്ചു. സമയപരിധി ഉയര്‍ത്തിക്കൊണ്ടുള്ള തീരുമാനം ബുധനാഴ്ച രാവിലെ മുതല്‍ പ്രാബല്യത്തില്‍ വരും. സമയപരിധി പത്ത് മിനിറ്റായി ഉയര്‍ത്തുന്ന കാര്യം, പുതിയ സമയപരിധി നടപ്പാക്കിയാല്‍, തുടര്‍ന്നുള്ള സാഹചര്യവും സുരക്ഷയടക്കമുളള വിഷയങ്ങളും പരിഗണിച്ച് ആലോചിക്കാമെന്നും ഡയറക്ടര്‍ അറിയിച്ചാതി അദ്ദേഹം പറഞ്ഞു.
വിമാനത്താവളങ്ങളില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിന്റെ പേരില്‍ നടക്കുന്ന ചൂഷണം അവസാനിപ്പിക്കണമെന്ന ആവശ്യം പാര്‍ലിമെന്റംഗങ്ങളടക്കമുള്ള ജനപ്രതിനിധികള്‍ നേരത്തെ തന്നെ ഉന്നയിച്ചു പോന്നതാണ്. പക്ഷെ, യുഎഇയിലേക്കുള്ള യാത്രക്കാരുടെ കാര്യത്തില്‍ വന്സഖ്യ ഫീസ് ഈടാക്കുകയാണ്. അടുത്ത ദിവസം ആരംഭിക്കാനിരിക്കുന്ന പാര്‍ലമെന്റ് സമ്മേളന വേളയില്‍ ഇക്കാര്യത്തിലുള്ള ശക്തമായ എതിര്‍പ്പ് മറ്റു അംഗങ്ങള്‍ക്കൊപ്പം അധികൃത കേന്ദ്രങ്ങളെ അറിയിക്കുമെന്നും സമദാനി വ്യക്തമാക്കി.