നോ പാര്‍ക്കിംഗ് സ്ഥലങ്ങളിലെ പാര്‍ക്കിംഗ്; നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്
കാസര്‍കോട്: സംസ്ഥാന തലത്തില്‍ അനധികൃത പാര്‍ക്കിങ്ങിനെതിരെ നടത്തുന്ന സ്‌പെഷ്യല്‍ ഡ്രൈവുമായി ബന്ധപ്പെട്ട് കാസര്‍കോട് ആര്‍ടിഒ എ.കെ രാധാകൃഷ്ണന്‍, എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ജെയ്‌സണ്‍ ടി.എം എന്നിവരുടെ നിര്‍ദ്ദേശപ്രകാരം ജില്ലയില്‍ അനധികൃതമായി പാര്‍ക്ക് ചെയ്ത 125 ഓളം വാഹനങ്ങള്‍ക്കെതിരെ നടപടിയെടുത്തു. വാഹന ഉടമകളില്‍ നിന്ന് 31,250 രൂപ പിഴ ഈടാക്കി. വ്യാഴാഴ്ച നടന്ന പരിശോധനയില്‍ നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ക്ക് സമീപത്തായി പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങള്‍, മറ്റു വാഹനങ്ങള്‍ക്ക് തടസ്സമുണ്ടാക്കുന്ന രീതിയില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ക്കും, കാല്‍നടയാത്ര യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിലെ […]

കാസര്‍കോട്: സംസ്ഥാന തലത്തില്‍ അനധികൃത പാര്‍ക്കിങ്ങിനെതിരെ നടത്തുന്ന സ്‌പെഷ്യല്‍ ഡ്രൈവുമായി ബന്ധപ്പെട്ട് കാസര്‍കോട് ആര്‍ടിഒ എ.കെ രാധാകൃഷ്ണന്‍, എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ജെയ്‌സണ്‍ ടി.എം എന്നിവരുടെ നിര്‍ദ്ദേശപ്രകാരം ജില്ലയില്‍ അനധികൃതമായി പാര്‍ക്ക് ചെയ്ത 125 ഓളം വാഹനങ്ങള്‍ക്കെതിരെ നടപടിയെടുത്തു. വാഹന ഉടമകളില്‍ നിന്ന് 31,250 രൂപ പിഴ ഈടാക്കി.
വ്യാഴാഴ്ച നടന്ന പരിശോധനയില്‍ നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ക്ക് സമീപത്തായി പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങള്‍, മറ്റു വാഹനങ്ങള്‍ക്ക് തടസ്സമുണ്ടാക്കുന്ന രീതിയില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ക്കും, കാല്‍നടയാത്ര യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിലെ പാര്‍ക്കിംഗ് എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. വരുംദിവസങ്ങളിലും ഇത്തരം പരിശോധനകള്‍ തുടരുമെന്നും ആര്‍.ടി.ഒ അറിയിച്ചു. ഓണ്‍ലൈനായാണ് പിഴയടക്കേണ്ടത്. പിഴ സംബന്ധിച്ച വിവരം വാഹന ഉടമയുടെ മൊബൈലില്‍ സന്ദേശമായി ലഭിക്കും. ഓണ്‍ലെനായി പിഴയടക്കാന്‍ സാധിക്കാത്തവര്‍ക്ക് ആര്‍.ടി.ഒ ഓഫിസുമായി ബന്ധപ്പെട്ടും പിഴയൊടുക്കാം.