ജനറല്‍ ആസ്പത്രിയിലെ പാര്‍ക്കിങ്ങ് ഏരിയയില്‍ അസൗകര്യം; വാക്കേറ്റം പതിവായി

കാസര്‍കോട്: ജനറല്‍ ആസ്പത്രിയിലെ വാഹന പാര്‍ക്കിങ്ങ് ഏരിയയിലെ സ്ഥലപരിമിതി കാരണം പാര്‍ക്കിങ്ങിനെ ചൊല്ലി സെക്യൂരിറ്റി ജീവനക്കാരും വാഹനവുമായി എത്തുന്നവര്‍ തര്‍ക്കിക്കുന്നത് പതിവായി. ആസ്പത്രി കവാടത്തിന് സമീപത്താണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ഏതാനും വര്‍ഷമായി സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇവിടെ ഒരു സെക്യൂരിറ്റി ജീവനക്കാരനുമുണ്ട്. പാര്‍ക്കിങ്ങ് ഫീസായി ഇരുചക്ര, മുച്ചക്ക്ര വാഹനങ്ങള്‍ക്ക് പത്ത് രൂപയും കാറുകള്‍ക്ക് 20 രൂപയുമാണ് വാങ്ങുന്നത്. അഡ്മിറ്റ് ചെയ്യുന്ന രോഗികളുടെയും ബന്ധുക്കളുടെയും വാഹനങ്ങള്‍ക്ക് 24 മണിക്കൂറും മറ്റുള്ളവരുടെ വാഹനങ്ങള്‍ക്ക് ഉച്ചവരെയുമാണ് അനുവദിച്ച സമയം. എന്നാല്‍ ഇവിടെ […]

കാസര്‍കോട്: ജനറല്‍ ആസ്പത്രിയിലെ വാഹന പാര്‍ക്കിങ്ങ് ഏരിയയിലെ സ്ഥലപരിമിതി കാരണം പാര്‍ക്കിങ്ങിനെ ചൊല്ലി സെക്യൂരിറ്റി ജീവനക്കാരും വാഹനവുമായി എത്തുന്നവര്‍ തര്‍ക്കിക്കുന്നത് പതിവായി. ആസ്പത്രി കവാടത്തിന് സമീപത്താണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ഏതാനും വര്‍ഷമായി സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇവിടെ ഒരു സെക്യൂരിറ്റി ജീവനക്കാരനുമുണ്ട്. പാര്‍ക്കിങ്ങ് ഫീസായി ഇരുചക്ര, മുച്ചക്ക്ര വാഹനങ്ങള്‍ക്ക് പത്ത് രൂപയും കാറുകള്‍ക്ക് 20 രൂപയുമാണ് വാങ്ങുന്നത്. അഡ്മിറ്റ് ചെയ്യുന്ന രോഗികളുടെയും ബന്ധുക്കളുടെയും വാഹനങ്ങള്‍ക്ക് 24 മണിക്കൂറും മറ്റുള്ളവരുടെ വാഹനങ്ങള്‍ക്ക് ഉച്ചവരെയുമാണ് അനുവദിച്ച സമയം. എന്നാല്‍ ഇവിടെ ഇരുപത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്താല്‍ തന്നെ കൂടുതല്‍ വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനാവാത്ത സ്ഥിതിയാണ്. ഡോക്ടര്‍മാരുടെ വാഹനങ്ങളും ജീവനക്കാരുടെ ഇരുചക്രവാഹനങ്ങളും പാര്‍ക്ക് ചെയ്യാന്‍ ആസ്പത്രിക്ക് സമീപം സ്ഥലമുണ്ട്. ദിവസേന നൂറുക്കണക്കിന് രോഗികള്‍ ആസ്പത്രിയിലെത്തുന്നു. രോഗികളെ സന്ദര്‍ശിക്കാനും മറ്റുമായി നിരവധി പേരും ദിനേന ആസ്പത്രിയിലെത്തുന്നു. എന്നാല്‍ വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ മതിയായ സൗകര്യമില്ലാത്തത് വലിയ ദുരിതമാണ് ഉണ്ടാക്കുന്നത്. കഴിഞ്ഞ ദിവസം പാര്‍ക്കിങ്ങിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ സെക്യൂരിറ്റി ജീവനക്കാരനും ആസ്പത്രി ജീവനക്കാരനും മര്‍ദ്ദനമേറ്റിരുന്നു. തര്‍ക്കങ്ങള്‍ പതിവായതിനാല്‍ ജോലി ചെയ്യാനാവാത്ത അവസ്ഥയിലാണ് സെക്യൂരിറ്റി ജീവനക്കാര്‍.

Related Articles
Next Story
Share it