പാരീസ് ഉണര്‍ന്നു; ഒളിമ്പിക്‌സിന് ഇന്ന് തുടക്കം

പാരീസ്: പുതിയ വേഗവും പുതിയ ഉയരവും തേടി ലോകം പാരീസില്‍ സംഗമിക്കുമ്പോള്‍ ഇനി രണ്ടാഴ്ചക്കാലം കായിക മികവിന്റെ അടയാളപ്പെടുത്തലുകള്‍ക്ക് സാക്ഷിയാവും. പാരീസ് ഒളിമ്പിക്‌സിന് തിരിതെളിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. കായിക ലോകത്തിന്റെ കാത്തിരിപ്പിന് അവസാനംകുറിച്ച് പാരിസ് ഒളിമ്പിക്‌സിന് ഇന്ന് തിരി തെളിയും. ഇന്ത്യന്‍ സമയം രാത്രി പതിനൊന്നിനാണ് ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങുക. 206 രാജ്യങ്ങളില്‍ നിന്നായി 10500 കായിക താരങ്ങള്‍ മാറ്റുരക്കും.സെന്‍ നദിക്കരയില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ എന്തൊക്കെ അത്ഭുതങ്ങളാണ് പാരീസ് ലോകത്തിനായി ഒരുക്കിവെച്ചിരിക്കുന്നത് എന്നറിയാനുള്ള ആകാംക്ഷയിലാണ് കായിക […]

പാരീസ്: പുതിയ വേഗവും പുതിയ ഉയരവും തേടി ലോകം പാരീസില്‍ സംഗമിക്കുമ്പോള്‍ ഇനി രണ്ടാഴ്ചക്കാലം കായിക മികവിന്റെ അടയാളപ്പെടുത്തലുകള്‍ക്ക് സാക്ഷിയാവും. പാരീസ് ഒളിമ്പിക്‌സിന് തിരിതെളിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. കായിക ലോകത്തിന്റെ കാത്തിരിപ്പിന് അവസാനംകുറിച്ച് പാരിസ് ഒളിമ്പിക്‌സിന് ഇന്ന് തിരി തെളിയും. ഇന്ത്യന്‍ സമയം രാത്രി പതിനൊന്നിനാണ് ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങുക. 206 രാജ്യങ്ങളില്‍ നിന്നായി 10500 കായിക താരങ്ങള്‍ മാറ്റുരക്കും.
സെന്‍ നദിക്കരയില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ എന്തൊക്കെ അത്ഭുതങ്ങളാണ് പാരീസ് ലോകത്തിനായി ഒരുക്കിവെച്ചിരിക്കുന്നത് എന്നറിയാനുള്ള ആകാംക്ഷയിലാണ് കായിക ലോകം. സുരക്ഷാ ഭിഷണിയുള്ളതിനാല്‍ ഉദ്ഘാടന ചടങ്ങുകള്‍ സ്റ്റേഡിയത്തിലേക്ക് മാറ്റണമെന്ന ആവശ്യമുയര്‍ന്നിരുന്നുവെങ്കിലും ആശങ്കകളെയെല്ലാം അസ്ഥാനത്താക്കി പാരീസിന്റെ ഹൃദയമായ സെന്‍ നദിക്കരയില്‍ തന്നെയാണ് ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക. സെന്‍ നദിക്കരയില്‍ ബോട്ടിലൂടെ കായിത താരങ്ങള്‍ മാര്‍ച്ച് പാസ്റ്റ് നടത്തും. 117 പേരടങ്ങുന്ന ഇന്ത്യന്‍ സംഘവും അവരിലുണ്ടാകും. പി.വി സിന്ധുവും ശരത് കമാലുമാണ് ഇന്ത്യന്‍ പതാഹവാഹകരാകുന്നത്.
ഉദ്ഘാടനച്ചടങ്ങിന്റെ വിശദാംശങ്ങളോ ദീപശിഖ തെളിയിക്കുന്നത് ആരാണെന്നോ ഇപ്പോഴും സസ്‌പെന്‍സായി നിലനിര്‍ത്തിയിരിക്കുകയാണ് സംഘാടകര്‍.

Related Articles
Next Story
Share it