ബാധ്യത രക്ഷിതാക്കള്‍ക്ക് കൂടിയാണ്...
ഇന്ന്, വിദ്യാഭ്യാസമെന്നത് ജീവിതമൂല്യങ്ങളുടെ സംസ്കരണം മാത്രമല്ലെന്നും ജീവിതോപാധി കൂടിയാണെന്നും തിരിച്ചറിഞ്ഞ കാലം. വിദ്യാഭ്യാസ കാര്യത്തില്‍ നാം നല്കുന്ന അമിത കരുതലും ജാഗ്രതയും പലപ്പോഴും ചിലര്‍ക്കെങ്കിലും തെറ്റിപ്പോയിട്ടുണ്ടെന്നും അതിനു വലിയ വില കൊടുക്കേണ്ടി വന്നിട്ടുണ്ടെന്നതും യാഥാര്‍ഥ്യമാണ്. ജീവിതനിലവാരം മേല്പോട്ടുയരണമെങ്കില് മത്സരിച്ച് പഠിപ്പിക്കണമെന്നും അതിന് കരുതലോടെ ഉറക്കമൊഴിച്ച് ശിക്ഷണം നല്‍കണമെന്നും എല്ലാ രക്ഷിതാക്കളും തിരിച്ചറിഞ്ഞിട്ടുണ്ട്. നമ്മളെല്ലാം പ്രതീക്ഷയുള്ളവരാണ്. പ്രതീക്ഷകള്‍ പലപ്പോഴും മക്കളെ കുറിച്ചുള്ളതുമാണ്. ആ പ്രതീക്ഷകളെ നാം തലോലിച്ചുവരുന്നത് മക്കള്‍ വിദ്യയഭ്യസിക്കാന് തുടങ്ങുമ്പോഴാണ്. നമ്മുടെ നാട്ടിലെ പ്രൈവറ്റ് ഇംഗ്ലീഷ് മീഡിയം […]
ഇന്ന്, വിദ്യാഭ്യാസമെന്നത് ജീവിതമൂല്യങ്ങളുടെ സംസ്കരണം മാത്രമല്ലെന്നും ജീവിതോപാധി കൂടിയാണെന്നും തിരിച്ചറിഞ്ഞ കാലം. വിദ്യാഭ്യാസ കാര്യത്തില്‍ നാം നല്കുന്ന അമിത കരുതലും ജാഗ്രതയും പലപ്പോഴും ചിലര്‍ക്കെങ്കിലും തെറ്റിപ്പോയിട്ടുണ്ടെന്നും അതിനു വലിയ വില കൊടുക്കേണ്ടി വന്നിട്ടുണ്ടെന്നതും യാഥാര്‍ഥ്യമാണ്. ജീവിതനിലവാരം മേല്പോട്ടുയരണമെങ്കില് മത്സരിച്ച് പഠിപ്പിക്കണമെന്നും അതിന് കരുതലോടെ ഉറക്കമൊഴിച്ച് ശിക്ഷണം നല്‍കണമെന്നും എല്ലാ രക്ഷിതാക്കളും തിരിച്ചറിഞ്ഞിട്ടുണ്ട്. നമ്മളെല്ലാം പ്രതീക്ഷയുള്ളവരാണ്. പ്രതീക്ഷകള്‍ പലപ്പോഴും മക്കളെ കുറിച്ചുള്ളതുമാണ്. ആ പ്രതീക്ഷകളെ നാം തലോലിച്ചുവരുന്നത് മക്കള്‍ വിദ്യയഭ്യസിക്കാന് തുടങ്ങുമ്പോഴാണ്. നമ്മുടെ നാട്ടിലെ പ്രൈവറ്റ് ഇംഗ്ലീഷ് മീഡിയം […]
ഇന്ന്, വിദ്യാഭ്യാസമെന്നത് ജീവിതമൂല്യങ്ങളുടെ സംസ്കരണം മാത്രമല്ലെന്നും ജീവിതോപാധി കൂടിയാണെന്നും തിരിച്ചറിഞ്ഞ കാലം. വിദ്യാഭ്യാസ കാര്യത്തില്‍ നാം നല്കുന്ന അമിത കരുതലും ജാഗ്രതയും പലപ്പോഴും ചിലര്‍ക്കെങ്കിലും തെറ്റിപ്പോയിട്ടുണ്ടെന്നും അതിനു വലിയ വില കൊടുക്കേണ്ടി വന്നിട്ടുണ്ടെന്നതും യാഥാര്‍ഥ്യമാണ്. ജീവിതനിലവാരം മേല്പോട്ടുയരണമെങ്കില് മത്സരിച്ച് പഠിപ്പിക്കണമെന്നും അതിന് കരുതലോടെ ഉറക്കമൊഴിച്ച് ശിക്ഷണം നല്‍കണമെന്നും എല്ലാ രക്ഷിതാക്കളും തിരിച്ചറിഞ്ഞിട്ടുണ്ട്. നമ്മളെല്ലാം പ്രതീക്ഷയുള്ളവരാണ്. പ്രതീക്ഷകള്‍ പലപ്പോഴും മക്കളെ കുറിച്ചുള്ളതുമാണ്. ആ പ്രതീക്ഷകളെ നാം തലോലിച്ചുവരുന്നത് മക്കള്‍ വിദ്യയഭ്യസിക്കാന് തുടങ്ങുമ്പോഴാണ്.
നമ്മുടെ നാട്ടിലെ പ്രൈവറ്റ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലെ വിദ്യാഭ്യാസ സമ്പ്രദായം മാറ്റേണ്ടതുണ്ട്. വിദ്യയില്ലാതെ അഭ്യാസം കൊണ്ട് മാത്രം പിടിച്ചു നില്ക്കുന്ന സ്കൂളുകളുടെ കാര്യത്തില്‍ ബന്ധപ്പെട്ടവരുടെ ഇടപെടലുകള്‍ അത്യാവശ്യമാണ്. ഏറ്റവും കുറഞ്ഞത് അധ്യാപകരെ നിയമിക്കുന്ന കാര്യത്തിലെങ്കിലും. വിദ്യാഭ്യാസ കച്ചവട താല്പര്യങ്ങള്ക്ക് വേണ്ടി തുച്ഛമായ ശമ്പളത്തിന് നിയമിക്കുന്ന അര്‍ഹരല്ലാത്ത അധ്യാപകര്‍ തന്നെയാണ് ഇത്തരം സ്കൂളുകളുടെ പ്രധാന പൊരുത്തക്കേട്. ഒരേ വിഷയങ്ങളില്‍ ഒരു കൊല്ലം കൊണ്ട് അധ്യാപകര്‍ മാറി മാറി വരുന്നതും സ്കൂള്‍ അധികൃതരുടെ കച്ചവടവല്‍ക്കരണത്തിന്റെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പണ്ട് കുട്ടികള്‍ തെറ്റു ചെയ്യുമ്പോള്‍ അവരെ ശാസിക്കാനും നേര്‍വഴിക്ക് നടത്താനുമുള്ള അധികാരം അധ്യാപകര്‍ക്കുണ്ടായിരുന്നു. ഇന്ന് വിദ്യാഭാസം കച്ചവടവല്‍ക്കരിക്കപ്പെട്ടതിന്റെ ഭാഗമായി അധ്യാപകര്‍ക്ക് കുട്ടികളുടെ പോരായ്മകള്‍ ചൂണ്ടിക്കാണിക്കാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെട്ടു. ക്ലാസ്സ് മുറികളിലെ പഠനത്തിനപ്പുറത്തേക്ക് ഗുരു-ശിഷ്യ ബന്ധത്തിന്റെ ആഴവും ഊഷ്മളതയും നഷ്ടമായി. മാതാ-പിതാ-ഗുരു-ദൈവം എന്നത് ഇന്ന് ഓര്‍മ്മ മാത്രമായി. സ്കൂള്‍ സമയം, ഇടപെടലുകള്‍, സംരക്ഷണം, സൗകര്യം എന്നിവ കൊണ്ട് കുട്ടികള്‍ക്ക് കുറച്ചുകൂടി നല്ല അന്തരീക്ഷം ലഭ്യമാകുന്നുണ്ട് എന്ന കാര്യം മറച്ചുവെക്കാന്‍ കഴിയില്ല. ആര്‍ട്സ് സ്പോര്‍ട്സ് മേഖലയിലെ അംഗീകാരമില്ലായ്മയും ഇത്തരം സ്കൂളുകളുടെ പോരായ്മയാണ്. അതിരാവിലെ യാത്ര തുടങ്ങി മണിക്കൂറുകളോളം ബസ്സിലിരുന്ന് സ്കൂളില്‍ എത്തുമ്പോഴേക്കും അവരുടെ കുഞ്ഞുമനസ്സും ശരീരവും പകുതി തളര്‍ന്നു കഴിഞ്ഞിരിക്കും. സ്കൂളിന്റെ വലിപ്പവും പെരുമയും കണ്ട് കുട്ടികളുടെ ഇത്തരം ബുദ്ധിമുട്ടുകള്‍ കണ്ടില്ല എന്ന് നടിക്കാനേ രക്ഷിതാക്കള്‍ക്ക് സാധിക്കുന്നുള്ളൂ. ഉയര്‍ന്ന വില കൊടുത്ത് വാങ്ങുന്നതോ ഇംഗ്ലീഷ് പഠിക്കുന്നതോ അല്ല വിദ്യാഭ്യാസത്തിന്റെ അന്തിമ ലക്ഷ്യമെന്ന് മനസ്സിലാക്കിയാല്‍ വ്യക്തിത്വം നഷ്ടപ്പെടാത്ത ഒരു തലമുറയെ വളര്‍ത്തിയെടുക്കാന്‍ നമുക്ക് സാധിക്കും. സാമാന്യബുദ്ധിക്കോ ബോധത്തിനോ നിരക്കാത്ത ഒരു വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെയാണ് നമ്മുടെ കുട്ടികള്‍ ഇന്ന് കടന്നു പോകുന്നത്. പരീക്ഷകളെ കൊണ്ട് പരീക്ഷണം നടത്തുകയാണ് ഇന്നത്തെ വിദ്യാഭ്യാസം. സിലബസിന്റെ അമിതഭാരം കുറച്ചും ക്ലാസ്സ്മുറികളില്‍ കുട്ടികളുടെ എണ്ണം കുറച്ചും മൂല്യബോധമുള്ള പാഠ്യപദ്ധതികള്‍ കൊണ്ടും കുട്ടികളുടെ പഠനഭാരം ലഘൂകരിക്കാന്‍ സാധിക്കും.
താല്പര്യമുണ്ടായാലും ഇല്ലെങ്കിലും സയന്‍സ് തന്നെ പഠിക്കണമെന്നും മെഡിക്കലിനും എഞ്ചനീയറിംഗിനും കോച്ചിംഗിനു പോവണമെന്നും അതുതന്നെ കിട്ടണമെന്നും വാശി, പഠിക്കുന്ന കുട്ടികളെക്കാള്‍ അവരെ പഠിക്കാന്‍ പറഞ്ഞയക്കുന്ന മാതാപിതാക്കള്‍ക്കാണ്. ഇത്തരം വാശികള്‍ മാറ്റി വെച്ച് അവരുടെ താല്പര്യം കൂടി കണക്കിലെടുക്കുക. താല്പര്യങ്ങളെയും അഭിരുചികളെയും മാറ്റിവെച്ചുകൊണ്ട് രക്ഷിതാക്കള്‍ക്കുവേണ്ടി ഇഷ്ടമില്ലാത്തത് പഠിക്കേണ്ടിവരുന്ന കുട്ടികള്‍ ഒരുപാടുണ്ട.് ഇഷ്ടമുള്ളതിലേക്ക് പഠിച്ചുനീങ്ങേണ്ടതെങ്ങനെ എന്നറിയാത്തവരും ഒരുപാടുണ്ട്. ഇവരെ സഹായിക്കുകയാവണം രക്ഷിതാക്കളുടെ ദൗത്യം. സാമൂഹിക ഉത്തരവാദിത്തങ്ങളെ കൂടി ഏറ്റെടുക്കാന്‍ പ്രാപ്തമാക്കുന്ന തരത്തില്‍ വിദ്യാഭ്യാസമാര്ജിക്കാനും പ്രയോഗവത്ക്കരിക്കാനും മക്കള്‍ക്ക് വഴി കാണിച്ചുകൊടുക്കുക എന്ന ദൗത്യമാവണം രക്ഷിതാക്കളുടെത്.
കുട്ടിയുടെ വ്യക്തിത്വ വികസനത്തില്‍ മാതാപിതാക്കള്‍ തന്നെയാണ് മുഖ്യപങ്ക് വഹിക്കുന്നത്. കുടുംബമൊരുക്കുന്ന അന്തരീക്ഷവും നല്കുന്ന പരിശീലനവും കുട്ടിയുടെ സ്വഭാവ രൂപീകരണത്തിന് അടിത്തറയിടുന്നു. സ്കൂളിലെത്തും മുമ്പെ അടിസ്ഥാന വ്യക്തിത്വത്തിന്റെ ആദ്യശിലകള്‍ പാകുന്നത് രക്ഷിതാക്കളിലൂടെയാണ്. ഫലപ്രദമായി ഇക്കാര്യം നടക്കാതെ വിദ്യാലയത്തെ മാത്രം ആശ്രയിച്ചതുകൊണ്ട് വിശേഷിച്ചൊരു കാര്യവുമില്ല. സ്കൂളില്‍ പറഞ്ഞയക്കുന്നുണ്ടല്ലോ ഇനിയെല്ലാം അധ്യാപകരുടെ ചുമതല എന്ന് കരുതുന്ന രക്ഷാകര്ത്താക്കള് മക്കളുടെ വ്യക്തിത്വ വികാസത്തിന് തടസ്സമായി മാറുകയാണ് ചെയ്യുന്നത്. പല സന്ദര്‍ഭങ്ങളിലും രക്ഷാകര്‍ത്താക്കള്‍ക്ക് മറ്റാരെക്കാളുമേറെ ചെയ്യാനുണ്ട് എന്ന കാര്യം മറന്നു പോകരുത്.
കുട്ടികളെ വിദ്യാഭ്യാസസ്ഥാപനത്തില്‍ ചേര്‍ക്കും മുമ്പെ ആ സ്ഥാപനത്തിന്റെ നല്ല വശങ്ങള് മനസ്സിലാക്കുക. ക്ലാസ് ടീച്ചര്‍മാരില്‍ നിന്നും മക്കളെ കുറിച്ചുളള അഭിപ്രായം അറിയുക. കുട്ടികളുടെ പഠനത്തെ കുറിച്ച് അറിയുക. അധ്യാപകരില്‍നിന്ന് വീഴ്ചയോ കുറവുകളോ ഉണ്ടാകുമ്പോള്‍ അവരോട് മാത്രം സംസാരിക്കുക. അതില്‍ രക്ഷിതാവെന്ന നിലയില്‍ ഉണ്ടായ വിഷമങ്ങള്‍ അറിയിക്കുക. പ്രശ്നങ്ങളുണ്ടാകുമ്പോള്‍ എപ്പോഴും പരിഹാരത്തിന് ശ്രമിക്കുക.
മക്കള്‍ പഠിക്കുന്ന നേരങ്ങളില്‍ അവര്‍ക്കൊപ്പം കൂടെയിരിക്കണം. എഴുത്തിലും വായനയിലും വരയിലും മറ്റ് സര്‍ഗവാസനകള്‍ വളര്‍ത്തുന്നതിലും രക്ഷിതാക്കള്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. കൗമാരക്കാരായ മക്കള്‍ക്ക് സൗഹാര്‍ദപൂര്‍വ്വം പെരുമാറുന്ന രക്ഷിതാക്കളെയാണ് കൂടുതലിഷ്ടം. കൗമാരത്തിലെത്തുന്ന മക്കള്‍ക്ക് മാതാപിതാക്കള്‍ കൂടെ സഞ്ചരിക്കുന്ന ഒരു സുഹൃത്തായിരിക്കേണ്ടതുണ്ട്.
കുട്ടികളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ വളര്‍ച്ചയില്‍ തങ്ങള്‍ക്കാണ് മുഖ്യപങ്ക് എന്ന വിചാരത്തോടെ സ്കൂളുമായി നിരന്തരം ബന്ധപ്പെടുക. രക്ഷാകര്‍തൃയോഗങ്ങളില്‍ പിതാവും മാതാവും ഒന്നിച്ച് പങ്കെടുക്കുക. അധ്യാപക-രക്ഷാകര്‍തൃ സമിതിയില്‍ രക്ഷിതാക്കള്‍ സജീവമായി പ്രവര്‍ത്തിക്കുക. സ്ഥാപനത്തിന്റെ വളര്‍ച്ചക്ക് കഴിയാവുന്ന സഹായസഹകരണങ്ങള്‍ നല്‍കുക. മക്കളുടെ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ നല്ല വശങ്ങള് ശ്രദ്ധിക്കുക, മനസ്സിലാക്കുക. വിദ്യാലയത്തിന്റെ നേട്ടങ്ങളും വിജയങ്ങളും കുടുംബത്തിന്റെ ആഘോഷമാക്കി മാറ്റുക.
ജീവിത തത്രപ്പാടിനിടയിലോ ആസ്വാദനത്തിനിടയിലോ ശ്രദ്ധിക്കാന്‍ മറന്നുപോവുകയോ കണ്ടിട്ടും കാണാതെ നടിക്കുകയോ ചെയ്യുകയാണ് കുഞ്ഞുമനസ്സിന്റെ ആവലാതികളും വേവലാതികളും. ഈ തിരക്കും ബദ്ധപ്പാടും കുട്ടികള്‍ക്കും കുടുംബത്തിനും വേണ്ടിതന്നെയാണ് മിക്കവരും നടത്തുന്നത് എന്ന കാര്യമാണ് ഏറെ രസകരം.
-അഷ്റഫ് സോണു തെരുവത്ത്