രണ്ടാം വര്‍ഷവും രക്തദാന ക്യാമ്പ് നടത്തി പരവനടുക്കം യുനൈറ്റഡ് ക്ലബ്

ചെമ്മനാട്: ജില്ലയിലെ സാമൂഹിക, കായിക, ജീവകാരുണ്യ രംഗത്തെ സജീവ സാന്നിധ്യമായ പരവനടുക്കം യുനൈറ്റഡ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെയും രുധിരസേന കാസര്‍കോടിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ കാസര്‍കോട് ബ്ലഡ് ബാങ്കുമായി സഹകരിച്ച് ആലിയ ഇന്റര്‍നാഷണല്‍ അക്കാദമി ഹാളില്‍ വെച്ച് രക്തദാന ക്യാമ്പ് നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബദറുല്‍ മുനീര്‍ രക്തദാനം നടത്തി ക്യാമ്പ് ഉദ്ഘാടനം നടത്തി വാര്‍ഡ് മെമ്പര്‍ ചന്ദ്രശേഖരന്‍ കുളങ്ങര, അമീര്‍ പാലോത്ത്, ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫിസര്‍ ഡോ. സൗമ്യ, കൗണ്‍സിലര്‍ സ്വാതി, ബ്ലഡ് […]

ചെമ്മനാട്: ജില്ലയിലെ സാമൂഹിക, കായിക, ജീവകാരുണ്യ രംഗത്തെ സജീവ സാന്നിധ്യമായ പരവനടുക്കം യുനൈറ്റഡ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെയും രുധിരസേന കാസര്‍കോടിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ കാസര്‍കോട് ബ്ലഡ് ബാങ്കുമായി സഹകരിച്ച് ആലിയ ഇന്റര്‍നാഷണല്‍ അക്കാദമി ഹാളില്‍ വെച്ച് രക്തദാന ക്യാമ്പ് നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബദറുല്‍ മുനീര്‍ രക്തദാനം നടത്തി ക്യാമ്പ് ഉദ്ഘാടനം നടത്തി
വാര്‍ഡ് മെമ്പര്‍ ചന്ദ്രശേഖരന്‍ കുളങ്ങര, അമീര്‍ പാലോത്ത്, ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫിസര്‍ ഡോ. സൗമ്യ, കൗണ്‍സിലര്‍ സ്വാതി, ബ്ലഡ് ബാങ്ക് ഇന്‍ചാര്‍ജ് ദീപക്, ആലിയ കോളേജ് ജന. സെക്രട്ടറി എഞ്ചിനീയര്‍ സി.എച്ച് മുഹമ്മദ്, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഖലീലു റഹ്‌മാന്‍ നദ്‌വി, രുധിരസേന ജില്ലാപ്രസിഡണ്ട് പിഇഎ റഹ്‌മാന്‍ പാണത്തൂര്‍, അസ്ലം എം സുലൈമാന്‍ സംബസിച്ചു.
ക്ലബ് പ്രസിഡണ്ട് സി.എംഎസ് ഖലീലുല്ലാഹ്, മനാസ് എം.എ, അബ്ദുല്‍ ഹക്കീം, അബ്ദുന്നാസര്‍, അസീസ് തായത്തൊടി, നൗഷാദ് മച്ചിനടുക്കം, റക്കീബ് മുഹമ്മദ്, ജലീല്‍ തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ക്യാമ്പില്‍ വനിതകളടക്കം 66 പേര്‍ രക്തദാനത്തിന് തയ്യാറായി.

Related Articles
Next Story
Share it