പരപ്പ മുഹമ്മദ് കുഞ്ഞിയുടെ മരണം: സഹോദരീപുത്രന് ഒരുവര്‍ഷം കഠിനതടവും 25,000 രൂപ പിഴയും
കാസര്‍കോട്: പരപ്പയിലെ കിണാവൂര്‍ മുഹമ്മദ് കുഞ്ഞിയു (68)ടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സഹോദരീപുത്രനെ കോടതി ഒരുവര്‍ഷം കഠിനതടവിനും 25,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. നീലേശ്വരം പേരോലിലെ പി.എം റഷീദിനെ (45)യാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (മൂന്ന്) ജഡ്ജ് എ.വി ഉണ്ണികൃഷ്ണന്‍ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ പ്രതി ആറു മാസം കൂടി കഠിന തടവ് അനുഭവിക്കണം. 2017 ഫെബ്രുവരി 25ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് ക്ലായിക്കോട്ടെ കൃഷി സ്ഥലത്തെ വാഴത്തോട്ടത്തില്‍ മുഹമ്മദ് കുഞ്ഞിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പറമ്പില്‍ ജോലിയെടുത്തിരുന്ന […]

കാസര്‍കോട്: പരപ്പയിലെ കിണാവൂര്‍ മുഹമ്മദ് കുഞ്ഞിയു (68)ടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സഹോദരീപുത്രനെ കോടതി ഒരുവര്‍ഷം കഠിനതടവിനും 25,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. നീലേശ്വരം പേരോലിലെ പി.എം റഷീദിനെ (45)യാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (മൂന്ന്) ജഡ്ജ് എ.വി ഉണ്ണികൃഷ്ണന്‍ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ പ്രതി ആറു മാസം കൂടി കഠിന തടവ് അനുഭവിക്കണം. 2017 ഫെബ്രുവരി 25ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് ക്ലായിക്കോട്ടെ കൃഷി സ്ഥലത്തെ വാഴത്തോട്ടത്തില്‍ മുഹമ്മദ് കുഞ്ഞിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പറമ്പില്‍ ജോലിയെടുത്തിരുന്ന സ്ത്രീകളാണ് മുഹമ്മദ് കുഞ്ഞിയെ തോട്ടത്തില്‍ വീണുകിടക്കുന്നതായി കണ്ടത്. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഉടന്‍ മാവുങ്കാല്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ചിറ്റാരിക്കാല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്നത്തെ വെള്ളരിക്കുണ്ട് സി.ഐയായിരുന്ന സി.കെ സുനില്‍കുമാര്‍ അന്വേഷണം നടത്തി മരണം കൊലപാതകമാണെന്ന് കണ്ടെത്തുകയും സഹോദരിയുടെ മകന്‍ റഷീദിനെതിരെ കൊലക്കുറ്റം ചുമത്തി അറസ്റ്റുചെയ്യുകയുമായിരുന്നു. തുടര്‍ന്ന് അന്വേഷണം പൂര്‍ത്തിയാക്കിയ സി.ഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. മരണപ്പെട്ട മുഹമ്മദ് കുഞ്ഞി തന്റെ തോട്ടത്തില്‍ പണിക്ക് മേല്‍നോട്ടം വഹിക്കുന്നതിനിടെ പ്രതി ബൈക്കില്‍ അവിടെ ചെല്ലുകയും അമ്മാവനെ അക്രമിക്കുകയും ഇതേത്തുടര്‍ന്നുണ്ടായ ഹൃദയാഘാതത്തില്‍ മുഹമ്മദ് കുഞ്ഞി മരണപ്പെടുകയുമായിരുന്നുവെന്നുമാണ് കോടതിയില്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലുണ്ടായിരുന്നത്. കോടതിയില്‍ കൊലപാതകം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല. അതേ സമയം മുഹമ്മദ് കുഞ്ഞിയെ തള്ളിയിട്ടത് തെളിഞ്ഞതിനാലാണ് ഒരുവര്‍ഷം കഠിനതടവ് വിധിച്ചത്.
ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സംഭവം കഴിഞ്ഞ ശേഷം മുഹമ്മദ് കുഞ്ഞി തന്നെ അക്രമിച്ചതായി ആരോപിച്ച് റഷീദ് നീലേശ്വരം താലൂക്ക് ആസ്പത്രിയില്‍ ചികില്‍സ തേടിയത് കേസില്‍ നിര്‍ണായക തെളിവായി. പ്രതിയുടെ പ്രായവും കുടുംബ പശ്ചാത്തലവും ആരോഗ്യസ്ഥിതിയും കണക്കിലെടുത്താണ് പ്രതിക്ക് ശിക്ഷയില്‍ പരമാവധി ഇളവു നല്‍കിയത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ ബാലകൃഷ്ണന്‍ ഹാജരായി. അതേസമയം വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് കൊല്ലപ്പെട്ട മുഹമ്മദ് കുഞ്ഞിയുടെ മകന്‍ ഫൈസല്‍ പറഞ്ഞു.