കടലാസ് ക്ഷാമം പരിഹരിക്കണം-കേരള പ്രിന്റേര്‍സ് അസോസിയേഷന്‍

കാസര്‍കോട്: കടലാസിന്റെ രൂക്ഷമായ ക്ഷാമം അടിയന്തരമായി പരിഹരിക്കണമെന്ന് കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ബേക്കല്‍ ഓക്‌സ് റസിഡന്‍സിയിലെ റിഗേര കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സമ്മേളനം ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ സജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് മുജീബ് അഹമദ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി റെജി മാത്യു സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റിയംഗം പി.കെ രാമകൃഷ്ണന്‍ പതാക ഉയര്‍ത്തി. ജില്ലാ ട്രഷറര്‍ അശോക് കുമാര്‍ ടി.പി. […]

കാസര്‍കോട്: കടലാസിന്റെ രൂക്ഷമായ ക്ഷാമം അടിയന്തരമായി പരിഹരിക്കണമെന്ന് കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ബേക്കല്‍ ഓക്‌സ് റസിഡന്‍സിയിലെ റിഗേര കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സമ്മേളനം ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ സജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് മുജീബ് അഹമദ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി റെജി മാത്യു സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റിയംഗം പി.കെ രാമകൃഷ്ണന്‍ പതാക ഉയര്‍ത്തി. ജില്ലാ ട്രഷറര്‍ അശോക് കുമാര്‍ ടി.പി. കണക്ക് അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് എം. ജയറാം, എഐഎഫ്എംപി ജിബി അംഗം സിബി കൊടിയംകുന്നേല്‍, കെ.എസ്.എസ്.ഐ.എ. പ്രസി. രാജാറാം പെര്‍ള, മുന്‍ പ്രസിഡണ്ടുമാരായ എന്‍ കേളുനമ്പ്യാര്‍, മുഹമ്മദ് സാലി, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ അജയകുമാര്‍ വിബി, പ്രഭാകരന്‍ കാഞ്ഞങ്ങാട്, കാഞ്ഞങ്ങാട് മേഖല പ്രസി. ജിത്തു പനയാല്‍, കാസര്‍കോട് മേഖല പ്രസി. സുധീഷ് സി, കാസര്‍കോട് മേഖല സെക്ര. മൊയ്നുദ്ദീന്‍ കെ.എം, കാഞ്ഞങ്ങാട് മേഖല സെക്ര. ഷംസീര്‍ അതിഞ്ഞാല്‍ സംസാരിച്ചു. ജില്ലാ ജോ. സെക്രട്ടറി ജനാര്‍ദ്ദനന്‍ മേലത്ത് നന്ദി പറഞ്ഞു.
ദേശീയ തലത്തില്‍ നടന്ന സ്‌കില്‍ ഇന്ത്യ മത്സരത്തില്‍ വെങ്കല മെഡല്‍ നേടിയ അനഘ പ്രദീപ്, എം.എസ്.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ പ്രതീക്ഷ എം.കെ. എന്നിവരെ അനുമോദിച്ചു.

Related Articles
Next Story
Share it