കാഞ്ഞങ്ങാട്: വര്‍ധിച്ചുവരുന്ന പേപ്പര്‍ വിലവര്‍ധനവ് പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് ഇന്റര്‍നെറ്റ് ഡി.ടി.പി ഫോട്ടോസ്റ്റാറ്റ് വര്‍ക്കേഴ്സ് അസോസിയേഷന് ഹോസ്ദുര്‍ഗ് വെള്ളരിക്കുണ്ട് മേഖല രൂപീകരണയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
യോഗം സംസ്ഥാന സെക്രട്ടറി റൂയേഷ് കോഴിശേരി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറര്‍ സുദര്ശന് ആലിങ്കല്‍, ജില്ലാ പ്രസിഡണ്ട് ഉല്ലാസ് കുഞ്ഞമ്പു നായര്‍, ജില്ലാ സെക്രട്ടറി മനോജ് കുമാര്‍ സി.എം, സംസ്ഥാ ന വര്‍ക്കിങ്ങ് കമ്മറ്റി മെമ്പര്‍ ദിനേശന് മൂലക്കണ്ടം സംസാരിച്ചു. രതീഷ് കുമാര്‍.പി അധ്യക്ഷത വഹിച്ചു.
ബ്രിജേഷ് കുമാര്‍ സ്വാഗതവും ഹരികൃഷ്ണന്.കെ നന്ദിയും പറഞ്ഞു. ഹൊസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് മേഖലാ ഭാരവാഹികളായി രതീഷ് കുമാര്‍.
പി പ്രസിഡണ്ടായും വൈസ് പ്രസിഡണ്ടുമാരായി ഷംല പെരുമ്പട്ട, രാജേന്ദ്രന് മാലോം, പത്മനാഭന് ചീമേനി, ബ്രിജേഷ് ബാബു സെക്രട്ടറി, ജോയിന്‍ സെക്രട്ടറിമാര്‍, സതി.പി, അബ്ദുള്‍ ജലീല്‍ എം.ബി, രാജേഷ്. എം, ഹരികൃഷ്ണന്.
കെ ട്രഷറര്‍ എന്നിവരെ തിരഞ്ഞെടുത്തു.