പേപ്പര്‍ വില വര്‍ധനയും ജി.എസ്.ടി നിരക്ക് വര്‍ധനയും; കെ.പി.എ ധര്‍ണയില്‍ പ്രതിഷേധം ഇരമ്പി

കാസര്‍കോട്: പേപ്പറിന്റെ അനിയന്ത്രിതമായ വിലവര്‍ദ്ധനവിനും ക്ഷാമത്തിനും അച്ചടി അനുബന്ധ സാമഗ്രികളുടെ വിലക്കയറ്റത്തിനും ജി.എസ്.ടി. നിരക്ക് വര്‍ദ്ധനവിനുമെതിരെ കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ (കെ.പി.എ) ജില്ലാ കമ്മിറ്റി കാസര്‍കോട്ട് കലക്ടറേറ്റിന് മുന്നില്‍ നടത്തിയ ധര്‍ണയില്‍ പ്രതിഷേധം ഇരമ്പി. അച്ചടി മേഖലയെ പൂര്‍ണ്ണമായും തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് വിലവര്‍ധനവും ക്ഷാമവുമെന്ന് ധര്‍ണയില്‍ പങ്കെടുത്ത് സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. കെ.പി.എ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം സംസ്ഥാന വ്യാപക പ്രതിഷേധത്തിന്റെ ഭാഗമായാണ് കാസര്‍കോട് ജില്ലയിലും പ്രസ്സുകള്‍ അടച്ചിട്ട്് ജീവനക്കാരും കുടുംബാംഗങ്ങളുമുള്‍പ്പടെ വിദ്യാനഗര്‍ ബി.സി റോഡ് […]

കാസര്‍കോട്: പേപ്പറിന്റെ അനിയന്ത്രിതമായ വിലവര്‍ദ്ധനവിനും ക്ഷാമത്തിനും അച്ചടി അനുബന്ധ സാമഗ്രികളുടെ വിലക്കയറ്റത്തിനും ജി.എസ്.ടി. നിരക്ക് വര്‍ദ്ധനവിനുമെതിരെ കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ (കെ.പി.എ) ജില്ലാ കമ്മിറ്റി കാസര്‍കോട്ട് കലക്ടറേറ്റിന് മുന്നില്‍ നടത്തിയ ധര്‍ണയില്‍ പ്രതിഷേധം ഇരമ്പി. അച്ചടി മേഖലയെ പൂര്‍ണ്ണമായും തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് വിലവര്‍ധനവും ക്ഷാമവുമെന്ന് ധര്‍ണയില്‍ പങ്കെടുത്ത് സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. കെ.പി.എ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം സംസ്ഥാന വ്യാപക പ്രതിഷേധത്തിന്റെ ഭാഗമായാണ് കാസര്‍കോട് ജില്ലയിലും പ്രസ്സുകള്‍ അടച്ചിട്ട്് ജീവനക്കാരും കുടുംബാംഗങ്ങളുമുള്‍പ്പടെ വിദ്യാനഗര്‍ ബി.സി റോഡ് ജംഗ്ഷനില്‍ ധര്‍ണ്ണ നടത്തിയത്. നിരവധി പേരുടെ ജീവനോപാധിയായ അച്ചടി മേഖലയെ സംരക്ഷിക്കണമെന്നും അനിയന്ത്രിത വിലക്കയറ്റം അടിയന്തിരമായി തടയണമെന്നും ധര്‍ണ ഉദ്ഘാടനം ചെയ്ത് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ. ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് മുജീബ് അഹ്‌മദ് അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍, സി.പി.എം കാസര്‍കോട് ഏരിയാ സെക്രട്ടറി മുഹമ്മദ് ഹനീഫ, ഡി.സി.സി പ്രസിഡണ്ട് അഡ്വ. പി.കെ ഫൈസല്‍, ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി വിജയ് റൈ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര, കെ.പി.എ സംസ്ഥാന വൈസ് പ്രസിഡണ്ട് എം. ജയറാം, കേരള ചെറുകിട വ്യവസായ അസോസിയേഷന്‍ പ്രസിഡണ്ട് പി.വി രവീന്ദ്രന്‍, നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേര്‍സ് ചെയര്‍മാന്‍ എ.കെ ശ്യാംപ്രസാദ്, കാസര്‍കോട് സാഹിത്യവേദി സെക്രട്ടറി അഷ്‌റഫലി ചേരങ്കൈ, നഗരസഭാംഗം വരപ്രസാദ്, കെ.പി.എ ജില്ലാ ട്രഷറര്‍ അശോക് കുമാര്‍ ടി.പി., പി.എം അബ്ദുല്‍റഹ്‌മാന്‍, എന്‍. കേളു നമ്പ്യാര്‍, മുഹമ്മദ് സാലി, അജയകുമാര്‍ വി.ബി, രാജാറാം പെര്‍ള, ജനാര്‍ദ്ദനന്‍ മേലത്ത്, സി. സുധീഷ്, മൊയ്‌നു കാസര്‍കോട്, ഉദയകുമാര്‍, ഷംസീര്‍ അതിഞ്ഞാല്‍, മുഹമ്മദലി റെഡ്‌വുഡ്, സുഭാഷ് നാരായണന്‍, പുണ്ഡലിക ഷേണായ്, ഷിഫാനി മുജീബ്, ജയചന്ദ്രന്‍ എം.ജി, സിന്ധു പി, വസന്ത തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി റജി മാത്യു സ്വാഗതവും ജില്ലാ കമ്മിറ്റിയംഗം കെ. പ്രഭാകരന്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it