പന്തീരങ്കാവ് യു.എ.പി.എ കേസ്: അലന്‍ ഷുഐബിന്റെ ജാമ്യം റദ്ദാക്കണമെന്ന് എന്‍.ഐ.എ സുപ്രീം കോടതിയില്‍

ന്യൂഡെല്‍ഹി: പന്തീരങ്കാവ് യു.എ.പി.എ കേസില്‍ അറസ്റ്റിലായ അലന്‍ ഷുഐബിന്റെ ജാമ്യം റദ്ദാക്കണമെന്ന് എന്‍.ഐ.എ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. കേസില്‍ ഷുഐബിനോടൊപ്പം അറസ്റ്റിലായി ജയിലില്‍ കഴിയുന്ന താഹ ഫസല്‍ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചപ്പോഴായിരുന്നു എന്‍.ഐ.എ ഇക്കാര്യം ആവശ്യപ്പെട്ടത്. ഫസലിന്റെ ഹര്‍ജിയിലെ വാദത്തിനിടെയാണ് അലന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒരാഴ്ച്ചക്കകം ഹരജി നല്‍കുമെന്ന് ദേശീയ അന്വേഷണ ഏജന്‍സി സുപ്രീം കോടതിയെ അറിയിച്ചത്. അലന്‍ ഷുഐബിന്റെ ജാമ്യം റദ്ദാക്കാന്‍ ഹരജി നല്‍കുമെന്ന് എന്‍.ഐ.എ നേരത്തെ അറിയിച്ചിരുന്നു. ഇതോടെ അലന്റെയും താഹയുടെയും […]

ന്യൂഡെല്‍ഹി: പന്തീരങ്കാവ് യു.എ.പി.എ കേസില്‍ അറസ്റ്റിലായ അലന്‍ ഷുഐബിന്റെ ജാമ്യം റദ്ദാക്കണമെന്ന് എന്‍.ഐ.എ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. കേസില്‍ ഷുഐബിനോടൊപ്പം അറസ്റ്റിലായി ജയിലില്‍ കഴിയുന്ന താഹ ഫസല്‍ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചപ്പോഴായിരുന്നു എന്‍.ഐ.എ ഇക്കാര്യം ആവശ്യപ്പെട്ടത്. ഫസലിന്റെ ഹര്‍ജിയിലെ വാദത്തിനിടെയാണ് അലന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒരാഴ്ച്ചക്കകം ഹരജി നല്‍കുമെന്ന് ദേശീയ അന്വേഷണ ഏജന്‍സി സുപ്രീം കോടതിയെ അറിയിച്ചത്.

അലന്‍ ഷുഐബിന്റെ ജാമ്യം റദ്ദാക്കാന്‍ ഹരജി നല്‍കുമെന്ന് എന്‍.ഐ.എ നേരത്തെ അറിയിച്ചിരുന്നു. ഇതോടെ അലന്റെയും താഹയുടെയും ഹര്‍ജി ഒരുമിച്ചായിരിക്കും കോടതി പരിഗണിക്കുക. നിലവില്‍ ഇരുവര്‍ക്കുമെതിരെ കേസില്‍ തെളിവുകളുണ്ടെന്നും അതിനാല്‍ ജാമ്യം റദ്ദാക്കേണ്ടതുണ്ടെന്നുമുള്ള വാദമാണ് എന്‍.ഐ.എ കോടതിയില്‍ ഉന്നയിച്ചത്. എന്‍.ഐ.എയ്ക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.പി രാജുവാണ് ഹാജരായത്. താഹ ഫസലിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ വി ഗിരിയും സുപ്രീംകോടതിയില്‍ ഹാജരായി. ഹര്‍ജി അടുത്തയാഴ്ച്ച വീണ്ടും പരിഗണിക്കും.

Related Articles
Next Story
Share it