ഭീകര ശബ്ദവുമായി നഗരത്തില്‍ പരിഭ്രാന്തി പരത്തി ചീറിപ്പാഞ്ഞ കാര്‍ ഒടുവില്‍ പിടിയില്‍; 11,000 രൂപ പിഴ ചുമത്തി

കാക്കനാട്: കാതടിപ്പിക്കുന്ന ശബ്ദവുമായി നഗരത്തില്‍ പരിഭ്രാന്തി പരത്തി ചീറിപ്പാഞ്ഞ കാര്‍ മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. 11,000 രൂപ പിഴ ചുമത്തി. കാക്കനാട് ഇന്‍ഫോ പാര്‍ക്ക് മേഖലയില്‍ പരിഭ്രാന്തി പരത്തി ഓടിയ കാറിനാണ് 11,000 രൂപയുടെ പിഴ ചുമത്തിയത്. വരാപ്പുഴ സ്വദേശി വിനീത് നായരുടെ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറാണ് എം.വി.ഡി പിടികൂടിയത്. ഈ കാറിനെതിരെ പരാതിയുമായി നിരവധി പേര്‍ അധികൃതരെ സമീപിച്ചിരുന്നു. മൂന്നുദിവസം മുമ്പാണ് ഇന്‍ഫോ പാര്‍ക്ക് എക്‌സ്പ്രസ് വേ, കാക്കനാട് ഭാഗങ്ങളില്‍ കാര്‍ ചീറിപ്പാഞ്ഞത്. […]

കാക്കനാട്: കാതടിപ്പിക്കുന്ന ശബ്ദവുമായി നഗരത്തില്‍ പരിഭ്രാന്തി പരത്തി ചീറിപ്പാഞ്ഞ കാര്‍ മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. 11,000 രൂപ പിഴ ചുമത്തി. കാക്കനാട് ഇന്‍ഫോ പാര്‍ക്ക് മേഖലയില്‍ പരിഭ്രാന്തി പരത്തി ഓടിയ കാറിനാണ് 11,000 രൂപയുടെ പിഴ ചുമത്തിയത്. വരാപ്പുഴ സ്വദേശി വിനീത് നായരുടെ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറാണ് എം.വി.ഡി പിടികൂടിയത്. ഈ കാറിനെതിരെ പരാതിയുമായി നിരവധി പേര്‍ അധികൃതരെ സമീപിച്ചിരുന്നു.

മൂന്നുദിവസം മുമ്പാണ് ഇന്‍ഫോ പാര്‍ക്ക് എക്‌സ്പ്രസ് വേ, കാക്കനാട് ഭാഗങ്ങളില്‍ കാര്‍ ചീറിപ്പാഞ്ഞത്. പരാതികള്‍ ലഭിച്ചതോടെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വാഹനം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പ്രദേശത്തെ സി.സി ടി.വി ക്യാമറകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ നമ്പര്‍ ലഭിക്കുകയും അതുവഴി വിനീതിനെ വിളിച്ചു വരുത്തുകയുമായിരുന്നു. രണ്ട് ദിവസത്തിനകം രൂപമാറ്റം വരുത്തിയ ഭാഗങ്ങള്‍ പഴയപടിയാക്കി അധികൃതരെ കാണിക്കാനും അല്ലാത്തപക്ഷം രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Related Articles
Next Story
Share it