ഓട്ടോമാറ്റിക്ക് സിഗ്‌നല്‍ സിസ്റ്റത്തില്‍ നിന്നും അപായസൂചന; വട്ടം കറങ്ങി കടല്‍ സുരക്ഷാ സംഘം

കാഞ്ഞങ്ങാട്: വീട്ടില്‍ സൂക്ഷിച്ച ഓട്ടോമാറ്റിക് സിഗ്‌നല്‍ സിസ്റ്റത്തില്‍ നിന്നും അപകട സന്ദേശം പോയത് പരിഭ്രാന്തി പരത്തി. സാധാരണയായി മത്സ്യബന്ധന യാനങ്ങള്‍ അപകടത്തില്‍ പെടുമ്പോള്‍ ഓട്ടോമാറ്റിക് സിഗ്‌നല്‍ സംവിധാനം വഴിയാണ് അപായ സൂചന ലഭിക്കുക. മുംബൈയിലെ കണ്‍ട്രോള്‍ റൂമിലേക്കും അവിടെനിന്ന് ബന്ധപ്പെട്ട സംസ്ഥാനങ്ങളിലേക്കും സന്ദേശം കൈമാറുകയാണ് പതിവ്. അത്തരത്തിലുള്ള സന്ദേശമാണ് കഴിഞ്ഞദിവസം കാസര്‍കോട് ജില്ലയില്‍ നിന്നും മുംബൈയിലേക്ക് എത്തിയത്. മുംബൈയില്‍ സന്ദേശം ലഭിച്ചയുടന്‍ ബേപ്പൂര്‍ വഴി തീരദേശ പൊലീസിന് കൈമാറി. ഇതോടെ ജാഗ്രത പാലിക്കാനും നിര്‍ദേശം നല്‍കി. ബേക്കല്‍ […]

കാഞ്ഞങ്ങാട്: വീട്ടില്‍ സൂക്ഷിച്ച ഓട്ടോമാറ്റിക് സിഗ്‌നല്‍ സിസ്റ്റത്തില്‍ നിന്നും അപകട സന്ദേശം പോയത് പരിഭ്രാന്തി പരത്തി. സാധാരണയായി മത്സ്യബന്ധന യാനങ്ങള്‍ അപകടത്തില്‍ പെടുമ്പോള്‍ ഓട്ടോമാറ്റിക് സിഗ്‌നല്‍ സംവിധാനം വഴിയാണ് അപായ സൂചന ലഭിക്കുക. മുംബൈയിലെ കണ്‍ട്രോള്‍ റൂമിലേക്കും അവിടെനിന്ന് ബന്ധപ്പെട്ട സംസ്ഥാനങ്ങളിലേക്കും സന്ദേശം കൈമാറുകയാണ് പതിവ്. അത്തരത്തിലുള്ള സന്ദേശമാണ് കഴിഞ്ഞദിവസം കാസര്‍കോട് ജില്ലയില്‍ നിന്നും മുംബൈയിലേക്ക് എത്തിയത്. മുംബൈയില്‍ സന്ദേശം ലഭിച്ചയുടന്‍ ബേപ്പൂര്‍ വഴി തീരദേശ പൊലീസിന് കൈമാറി. ഇതോടെ ജാഗ്രത പാലിക്കാനും നിര്‍ദേശം നല്‍കി. ബേക്കല്‍ തീരദേശ പൊലീസില്‍ സന്ദേശം ലഭിച്ചതോടെ ഈ സന്ദേശം ലഭിച്ച ഓട്ടോമാറ്റിക് സിഗ്‌നല്‍ സിസ്റ്റത്തിന്റെ നമ്പര്‍ പരിശോധിച്ചു. കാസര്‍കോട് നെല്ലിക്കുന്ന് ഭാഗത്താണ് ഉപകരണമുള്ളതെന്ന് ഏതാണ്ട് വ്യക്തമായതോടെ ഉടന്‍ തന്നെ നമ്പറിലെ ഉടമയെ അന്വേഷിച്ച് അപകടത്തിന്റെ വിവരം അറിയാന്‍ കാസര്‍കോട് പൊലീസും വീട്ടിലെത്തി. അപ്പോഴാണ് സന്ദേശത്തിന്റെ ഉറവിടം ലഭിച്ചത്. വീട്ടില്‍ സൂക്ഷിച്ച സിഗ്‌നല്‍ സംവിധാനത്തിന് അറിയാതെ കൈ വിരല്‍ തൊട്ടു പോയിരുന്നു. ഇതോടെയാണ് മുംബൈയിലേക്ക് സന്ദേശമെത്തിയത്. കടലില്‍ പോകാന്‍ ഒരുങ്ങി നില്‍ക്കുകയായിരുന്നു മുഴുവന്‍ സുരക്ഷാ സംഘവും. ഇവര്‍ക്ക് ഉടന്‍ വിവരങ്ങള്‍ കൈമാറിയതോടെയാണ് പരിഭ്രാന്തി അവസാനിച്ചത്.

Related Articles
Next Story
Share it