സ്‌കൂള്‍ ശാസ്ത്രമേളക്കിടെ പന്തല്‍ തകര്‍ന്നുവീണ് നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്ക്; നാലുപേരുടെ നില ഗുരുതരം

കാസര്‍കോട്: കാസര്‍കോട് സ്‌കൂള്‍ ശാസ്ത്ര മേളയ്ക്കിടെ പന്തല്‍ തകര്‍ന്നുവീണ് നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചയോടെ മഞ്ചേശ്വരം ബേക്കൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. മഞ്ചേശ്വരം ഉപജില്ലാ മത്സരത്തിനിടെയാണ് തകര ഷീറ്റുകൊണ്ട് നിര്‍മ്മിച്ച പന്തല്‍ തകര്‍ന്നത്. പരിക്കേറ്റവരില്‍ നാലുപേരുടെ നില ഗുരുതരമാണ്. ഇവരെ മംഗളൂരുവിലെ സ്വകാര്യാസ്പപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ചയാണ് ബേക്കൂര്‍ സ്‌കൂളില്‍ ശാസ്ത്രമേള ആരംഭിച്ചത്.

Related Articles
Next Story
Share it