പന്തല്‍ തകര്‍ന്ന് അപകടം; ആറുപേര്‍ അറസ്റ്റില്‍

ഉപ്പള: മഞ്ചേശ്വരം ഉപജില്ലാ സ്‌കൂള്‍ ശാസ്ത്രമേളക്കിടെ പന്തല്‍ തകര്‍ന്നുവീണ് പരിക്കേറ്റത് വിദ്യാര്‍ത്ഥികളടക്കം 85 പേര്‍ക്ക്. സംഭവത്തില്‍ കേസെടുത്ത മഞ്ചേശ്വരം പൊലീസ് ആറുപേരെ അറസ്റ്റ് ചെയ്തു. പന്തല്‍ വ്യാപാരം പാര്‍ട്ടണര്‍മാരായ ഗോകുല്‍ദാസ്, മുഹമ്മലി, അബ്ദുള്‍ ബഷീര്‍, തൊഴിലാളികളായ മുഹമ്മദ് സാമില്‍, ഇല്ല്യാസ് മുഹമ്മദ്, അഷ്‌റഫ് എന്നിവരാണ് അറസ്റ്റിലായത്. ബോധപൂര്‍വമല്ലാത്ത നരഹത്യാശ്രമത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഉപജില്ലാ സ്‌കൂള്‍ ശാസ്ത്രമേളക്കായി ബേക്കൂര്‍ ഹൈസ്‌കൂള്‍ മൈതാനത്ത് നാട്ടിയ ഇരുമ്പു പന്തല്‍ തകര്‍ന്ന് വീണാണ് വിവിധ സ്‌കൂളിലെ വിദ്യാര്‍ത്ഥികളടക്കം 85 പേര്‍ക്ക് പരിക്കേറ്റത്.ഇന്നലെ […]

ഉപ്പള: മഞ്ചേശ്വരം ഉപജില്ലാ സ്‌കൂള്‍ ശാസ്ത്രമേളക്കിടെ പന്തല്‍ തകര്‍ന്നുവീണ് പരിക്കേറ്റത് വിദ്യാര്‍ത്ഥികളടക്കം 85 പേര്‍ക്ക്. സംഭവത്തില്‍ കേസെടുത്ത മഞ്ചേശ്വരം പൊലീസ് ആറുപേരെ അറസ്റ്റ് ചെയ്തു. പന്തല്‍ വ്യാപാരം പാര്‍ട്ടണര്‍മാരായ ഗോകുല്‍ദാസ്, മുഹമ്മലി, അബ്ദുള്‍ ബഷീര്‍, തൊഴിലാളികളായ മുഹമ്മദ് സാമില്‍, ഇല്ല്യാസ് മുഹമ്മദ്, അഷ്‌റഫ് എന്നിവരാണ് അറസ്റ്റിലായത്. ബോധപൂര്‍വമല്ലാത്ത നരഹത്യാശ്രമത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഉപജില്ലാ സ്‌കൂള്‍ ശാസ്ത്രമേളക്കായി ബേക്കൂര്‍ ഹൈസ്‌കൂള്‍ മൈതാനത്ത് നാട്ടിയ ഇരുമ്പു പന്തല്‍ തകര്‍ന്ന് വീണാണ് വിവിധ സ്‌കൂളിലെ വിദ്യാര്‍ത്ഥികളടക്കം 85 പേര്‍ക്ക് പരിക്കേറ്റത്.
ഇന്നലെ ഉച്ചയോടെയാണ് ഷീറ്റ് പാകിയ പന്തല്‍ തകര്‍ന്ന് വീണത്. വിദ്യാര്‍ത്ഥികളായ മഞ്ചേശ്വരത്തെ സില്‍വാന, തുമിനാട്ടിലെ ആയിശത്ത് തസ്മീന, മൂടംബയല്‍ സ്‌കൂളിലെ മണികണ്ഠന്‍, മനു, മിയാപ്പദവ് സ്‌കൂളിലെ താജുന്നിസ, ഹമാനത്ത് എന്നിവരെ മംഗളൂരു ആസ്പത്രിയിലും കൗശിക്, മുഹമ്മദ് ഇന്‍സാര്‍, ഫിദ, ആമിന, മുസബില്‍ എന്നിവരടക്കമുള്ളവരെ വിവിധ ആസ്പത്രികളിലും പ്രവേശിപ്പിച്ചു. പരിക്കേറ്റ സ്‌കൂള്‍ അധ്യാപികമാരായ പത്മ, വിദ്യ, സരോജ, ഗീത, അശ്വിനി, അധ്യാപകന്‍ ബഷീര്‍ എന്നിവര്‍ ആസ്പത്രിയില്‍ പ്രാഥമിക ചികിത്സ തേടി. മറ്റ് വിദ്യാര്‍ത്ഥികളും അധ്യാപകരും ഉച്ചഭക്ഷണത്തിന് പോയതിനാലാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ കാസര്‍കോട് വിദ്യാഭ്യാസ ഡയറക്ടറോട് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Related Articles
Next Story
Share it