കടല്‍ത്തീരം ശുചീകരിക്കാന്‍ പഞ്ചായത്ത് ഉദ്യോഗസ്ഥരടക്കം രംഗത്തിറങ്ങി

പാലക്കുന്ന്: വൃത്തിയുള്ള വീട് ആരോഗ്യമുള്ള നാട് 'അഴകോടെ ഉദുമ' പദ്ധതിയുടെ ഭാഗമായി കോടി കടല്‍ത്തീരം ശുചീകരിച്ചു.വര്‍ദ്ധിച്ചുവരുന്ന വിനോദ സഞ്ചാരികളെ കൊണ്ട് ജില്ലയില്‍ത്തന്നെ ശ്രദ്ധേയമായി മാറിക്കൊണ്ടിരിക്കുന്ന ടൂറിസ്റ്റ് കേന്ദ്രമാണ് കോടി. എന്നാല്‍ സന്ദര്‍ശകര്‍ അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഈ പ്രദേശത്തിന് ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഈ പ്രശ്‌നം പരിഹരിച്ച് കോടിയെ മികച്ച സൗകര്യങ്ങളുള്ള ടൂറിസ്റ്റ് കേന്ദ്രമായി മാറ്റുന്നതിന്റെ മുന്നോടിയായാണ് ശുചീകരണ യജ്ഞം സംഘടിപ്പിച്ചത്.ജനപ്രതിനിധികള്‍,ഉദ്യോഗസ്ഥര്‍,ഹരിത കര്‍മ്മ സേനാംഗങ്ങള്‍,തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങി നൂറോളം ആളുകള്‍ ശുചീകരണ യജ്ഞം ഉദുമ ഗ്രാമപഞ്ചായത്ത് […]

പാലക്കുന്ന്: വൃത്തിയുള്ള വീട് ആരോഗ്യമുള്ള നാട് 'അഴകോടെ ഉദുമ' പദ്ധതിയുടെ ഭാഗമായി കോടി കടല്‍ത്തീരം ശുചീകരിച്ചു.
വര്‍ദ്ധിച്ചുവരുന്ന വിനോദ സഞ്ചാരികളെ കൊണ്ട് ജില്ലയില്‍ത്തന്നെ ശ്രദ്ധേയമായി മാറിക്കൊണ്ടിരിക്കുന്ന ടൂറിസ്റ്റ് കേന്ദ്രമാണ് കോടി. എന്നാല്‍ സന്ദര്‍ശകര്‍ അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഈ പ്രദേശത്തിന് ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഈ പ്രശ്‌നം പരിഹരിച്ച് കോടിയെ മികച്ച സൗകര്യങ്ങളുള്ള ടൂറിസ്റ്റ് കേന്ദ്രമായി മാറ്റുന്നതിന്റെ മുന്നോടിയായാണ് ശുചീകരണ യജ്ഞം സംഘടിപ്പിച്ചത്.
ജനപ്രതിനിധികള്‍,ഉദ്യോഗസ്ഥര്‍,ഹരിത കര്‍മ്മ സേനാംഗങ്ങള്‍,തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങി നൂറോളം ആളുകള്‍ ശുചീകരണ യജ്ഞം ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ലക്ഷ്മി ഉദ്ഘാടനം ചെയ്തു.നവകേരളം കര്‍മ പദ്ധതി ജില്ലാ കോഡിനേറ്റര്‍. കെ. ബാലകൃഷ്ണന്‍, കമ്മിറ്റി ചെയര്‍പേഴ്‌സന്‍മാരായ എം. ബീവി, സൈനബ അബൂബക്കര്‍, വാര്‍ഡ് മെമ്പര്‍മാരായ ഹാരിസ് അങ്കക്കളരി, വിനയകുമാര്‍, യാസ്മിന്‍ റഷീദ്, നബീസ പാക്യാര, ബിന്ദു സുധന്‍,ചന്ദ്രന്‍ നാലാംവാതുക്കല്‍, ടി. നിര്‍മ്മല, പഞ്ചായത്ത് സെക്രട്ടറി പി. ദേവദാസ്, നവ കേരളം കര്‍മ പദ്ധതി റിസോഴ്‌സ് പേഴ്‌സണ്‍ കെ. ബാലചന്ദ്രന്‍, അനന്തന്‍, ആരോഗ്യ പ്രവര്‍ത്തകരായ അഭിലാഷ്, ബാലകൃഷ്ണന്‍, ഗ്രീന്‍ വേംസ് ഇക്കോ സൊല്യൂഷന്റെ പ്രവര്‍ത്തകരായ കെ. ശ്രീരാഗ്, എ.പി അഭിരാജ് എന്നിവര്‍ പങ്കെടുത്തു.
ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഹരിത കര്‍മ സേനയ്ക്ക് കൈമാറി. വരും ദിവസങ്ങളില്‍ കോടി കടല്‍ത്തീരത്തുള്ള മാലിന്യങ്ങള്‍ കുറയ്ക്കുന്നതിന് വേണ്ടിയുള്ള അടിയന്തരമായ നടപടികള്‍ സ്വീകരിക്കാനാണ് ഗ്രാമപഞ്ചായത്ത് തീരുമാനിച്ചിട്ടുള്ളത്.

Related Articles
Next Story
Share it