സൂരംബയലില്‍ പഞ്ചായത്തംഗത്തിന്റെ വീട് കത്തി നശിച്ചു

സീതാംഗോളി: പുത്തിഗെ പഞ്ചായത്ത് അംഗം സൂരംബയലിലെ അനിതശ്രീയുടെ ഓട് പാകിയ വീട് കത്തി നശിച്ചു. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് സംഭവം. അനിത പഞ്ചായത്തിലും ഭര്‍ത്താവ് രാമന്‍ ജോലിക്കും പോയിരുന്നു. ഈ സമയത്താണ് വീടിന് തീ പിടിച്ചത്. ഫ്രിഡ്ജ്, ഫാന്‍, ടി.വി തുടങ്ങിയ വീട്ടുപകരണങ്ങളെല്ലാം അഗ്‌നിക്കിരയായി. വസ്ത്രങ്ങളും വിലപിടിപ്പുള്ള രേഖകളുമടക്കം കത്തി നശിച്ചു. വീട്ടില്‍ നിന്ന് പുക ഉയരുന്നത് കണ്ട് അയല്‍വാസിയാണ് നാട്ടുകാരെ വിവരം അറിയിച്ചത്. ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘം ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് തീ […]

സീതാംഗോളി: പുത്തിഗെ പഞ്ചായത്ത് അംഗം സൂരംബയലിലെ അനിതശ്രീയുടെ ഓട് പാകിയ വീട് കത്തി നശിച്ചു. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് സംഭവം. അനിത പഞ്ചായത്തിലും ഭര്‍ത്താവ് രാമന്‍ ജോലിക്കും പോയിരുന്നു. ഈ സമയത്താണ് വീടിന് തീ പിടിച്ചത്. ഫ്രിഡ്ജ്, ഫാന്‍, ടി.വി തുടങ്ങിയ വീട്ടുപകരണങ്ങളെല്ലാം അഗ്‌നിക്കിരയായി. വസ്ത്രങ്ങളും വിലപിടിപ്പുള്ള രേഖകളുമടക്കം കത്തി നശിച്ചു. വീട്ടില്‍ നിന്ന് പുക ഉയരുന്നത് കണ്ട് അയല്‍വാസിയാണ് നാട്ടുകാരെ വിവരം അറിയിച്ചത്. ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘം ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് തീ അണച്ചത്. അപ്പോഴേക്കും വീട് പൂര്‍ണ്ണമായും കത്തി നശിച്ചു. നാല് ലക്ഷത്തോളം രൂപയുടെ വീട്ടുപകരണങ്ങള്‍ കത്തി നശിച്ചവയില്‍പെടും. അനിതശ്രീയുടെ മക്കളും കോളേജ് വിദ്യാര്‍ത്ഥികളുമായ രണ്ട് പേരുടെ പുസ്‌കങ്ങളും അഗ്‌നിക്കിരയായി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നതായി ഫയര്‍ ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു.

Related Articles
Next Story
Share it