കുടുംബം വേണോ രാഷ്ട്രീയം വേണോ? വനിതാ പഞ്ചായത്ത് അംഗത്തെ തട്ടിക്കൊണ്ടുപോയി; പിന്നില്‍ സിപിഎം ആണെന്ന് കോണ്‍ഗ്രസ്

പാലക്കാട്: വനിതാ പഞ്ചായത്ത് അംഗത്തെ തട്ടിക്കൊണ്ടുപോയി. പാലക്കാട് നെന്മാറ പഞ്ചായത്തിലെ യുഡിഎഫ് അംഗം സുനിതാ സുകുമാരനെയാണ് തട്ടിക്കൊണ്ടുപോയത്. മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയതായി സുനിതാ സുകുമാരന്‍ പൊലീസില്‍ പരാതി നല്‍കി. ശനിയാഴ്ച വൈകീട്ട് വിധവാ പെന്‍ഷന്‍ സംബന്ധിച്ച ഫോമുകള്‍ നല്‍കാന്‍ വീടുകളിലേക്ക് പോവുന്നതിനിടെ കറുത്ത കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയെന്നാണ് പരാതി. കുടുംബം വേണോ രാഷ്ട്രീയം വേണോ എന്ന് ചോദിച്ച സംഘം രാഷ്ട്രീയം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും തനിക്ക് കുടുംബം മതി എന്ന് പറഞ്ഞതോടെ സംഭവം ആരോടും പറയരുതെന്ന് പറഞ്ഞ് […]

പാലക്കാട്: വനിതാ പഞ്ചായത്ത് അംഗത്തെ തട്ടിക്കൊണ്ടുപോയി. പാലക്കാട് നെന്മാറ പഞ്ചായത്തിലെ യുഡിഎഫ് അംഗം സുനിതാ സുകുമാരനെയാണ് തട്ടിക്കൊണ്ടുപോയത്. മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയതായി സുനിതാ സുകുമാരന്‍ പൊലീസില്‍ പരാതി നല്‍കി. ശനിയാഴ്ച വൈകീട്ട് വിധവാ പെന്‍ഷന്‍ സംബന്ധിച്ച ഫോമുകള്‍ നല്‍കാന്‍ വീടുകളിലേക്ക് പോവുന്നതിനിടെ കറുത്ത കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയെന്നാണ് പരാതി.

കുടുംബം വേണോ രാഷ്ട്രീയം വേണോ എന്ന് ചോദിച്ച സംഘം രാഷ്ട്രീയം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും തനിക്ക് കുടുംബം മതി എന്ന് പറഞ്ഞതോടെ സംഭവം ആരോടും പറയരുതെന്ന് പറഞ്ഞ് ഇറക്കിവിട്ട് കടന്നു കളയുകയായിരുന്നുവെന്നും സുനിത പറഞ്ഞു. സംഭവത്തില്‍ നെന്മാറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അതേസമയം സംഭവത്തിന് പിന്നില്‍ സി.പി.എമ്മാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. നെന്മാറയില്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും ഒമ്പത് വീതം അംഗങ്ങളാണുള്ളത്. പ്രസിഡണ്ട് സ്ഥാനം നറുക്കെടുപ്പിലൂടെ യു.ഡി.എഫിന് ലഭിച്ചിരുന്നു. ഒരു അംഗത്തെ രാജി വെപ്പിച്ച് ഭരണം പിടിക്കാനുള്ള നീക്കമാണ് സി.പി.എം നടത്തുന്നതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

അടുത്തിടെ സുനിതയ്ക്ക് എരുത്തേമ്പതി ഫാമില്‍ ജോലിയ്ക്കുള്ള ഇന്റര്‍വ്യൂ കാര്‍ഡ് വന്നിരുന്നു. ഇന്റര്‍വ്യൂവിന് ഹാജരാകാന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നതായും അതിന് തയ്യാറാകാതെ വന്നതോടെയാണ് ഭീഷണിയെന്നും പറയുന്നു. പ്രതികളെ ഉടന്‍ പിടികൂടണമെന്ന് രമ്യാ ഹരിദാസ് എം പി ആവശ്യപ്പെട്ടു. അതേസമയം കോണ്‍ഗ്രസിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് സി.പി.എം നെന്മാറ ലോക്കല്‍ സെക്രട്ടറി നാരായണന്‍ പറഞ്ഞു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും പ്രതികളെ ഉടന്‍ പിടികൂടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles
Next Story
Share it