കോവിഡ് ബാധിച്ച് മരിച്ച പഞ്ചായത്ത് പ്രസിഡന്റും സര്‍ക്കാരിന്റെ ലിസ്റ്റില്‍ നിന്ന് പുറത്ത്; പരാതിയുമായി ബന്ധുക്കള്‍

മലപ്പുറം: സര്‍ക്കാരിന്റെ കോവിഡ് ലിസ്റ്റില്‍ അപാകതയെന്ന ആരോപണങ്ങള്‍ നിലലനില്‍ക്കുന്നതിനിടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടില്ലെന്ന പരാതിയുമായി പഞ്ചായത്ത് പ്രസിഡന്റിന്റെ കുടുംബം. കോവിഡ് തുടര്‍ചികിത്സയ്ക്കിടെ മരിച്ച മലപ്പുറം ജില്ലയിലെ മക്കരപ്പറമ്പ പഞ്ചായത്ത് പ്രസിഡന്റ് സി കോയ ആണ് ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയത്. കോവിഡ് ബാധയെ തുടര്‍ന്നുണ്ടായ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളാണ് സി. കോയയുടെ മരണത്തിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇക്കഴിഞ്ഞ മെയ് ഒന്നാം തീയതിയാണ് സി കോയക്ക് കോവിഡ് സ്ഥിരീകരിച്ചത്. രണ്ടു ദിവസം വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിഞ്ഞതിന് ശേഷം ആരോഗ്യ നില […]

മലപ്പുറം: സര്‍ക്കാരിന്റെ കോവിഡ് ലിസ്റ്റില്‍ അപാകതയെന്ന ആരോപണങ്ങള്‍ നിലലനില്‍ക്കുന്നതിനിടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടില്ലെന്ന പരാതിയുമായി പഞ്ചായത്ത് പ്രസിഡന്റിന്റെ കുടുംബം. കോവിഡ് തുടര്‍ചികിത്സയ്ക്കിടെ മരിച്ച മലപ്പുറം ജില്ലയിലെ മക്കരപ്പറമ്പ പഞ്ചായത്ത് പ്രസിഡന്റ് സി കോയ ആണ് ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയത്.

കോവിഡ് ബാധയെ തുടര്‍ന്നുണ്ടായ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളാണ് സി. കോയയുടെ മരണത്തിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇക്കഴിഞ്ഞ മെയ് ഒന്നാം തീയതിയാണ് സി കോയക്ക് കോവിഡ് സ്ഥിരീകരിച്ചത്. രണ്ടു ദിവസം വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിഞ്ഞതിന് ശേഷം ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പത്തു ദിവസങ്ങള്‍ക്ക് ശേഷം നടത്തിയ കോവിഡ് പരിശോധനയില്‍ ഫലം നെഗറ്റീവ് ആയി. എന്നാല്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ഒരു മാസത്തിനു ശേഷം ആശുപത്രിയില്‍ വെച്ച് മരണപ്പെടുകയും ചെയ്തു. പത്തു ലക്ഷത്തോളം രൂപയാണ് കോയയുടെ ചികിത്സയ്ക്ക് ചെലവായത്.

എന്നാല്‍, സര്‍ക്കാരിന്റെ കോവിഡ് ലിസ്റ്റില്‍ കോയയുടെ മരണം ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ല. മക്കരപ്പറമ്പ് പഞ്ചായത്തില്‍ ഇതുവരെ 19 പേര്‍ കോവിഡ് ബാധിച്ചു മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ കോയയുടേതിന് സമാനമായ കോവിഡ് തുടര്‍ചികിത്സ മരണങ്ങള്‍ വേറെയുമുണ്ട്. സംസ്ഥാനത്ത് പലയിടത്തും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ സംഭവിച്ചിട്ടുണ്ട്.

Related Articles
Next Story
Share it