തെളിനീരൊഴുകും നവകേരളം; പഞ്ചായത്ത് ശില്‍പശാല സംഘടിപ്പിച്ചു

കാസര്‍കോട്: തെളിനീരൊഴുകും നവകേരളം സമ്പൂര്‍ണ്ണ ജല സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വലിയപറമ്പ പഞ്ചായത്തില്‍ പഞ്ചായത്ത്തല ജലസമിതി രൂപീകരണ ശില്‍പശാല സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് വി.വി.സജീവന്‍ ശില്‍പശാല ഉദ്ഘാടനം ചെയ്തു. ശാസ്ത്രീയ ദ്രവ മാലിന്യ പരിപാലന സംവിധാനങ്ങളൊരുക്കി മുഴുവന്‍ ജലാശയങ്ങളും തോടുകളും സംരക്ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പഞ്ചായത്തിലെ എല്ലാ തോടുകളും കുളങ്ങളും ഇതിന്റെ ഭാഗമായി ശുചീകരിക്കുമെന്നും പഞ്ചായത്തിലെ ഏറ്റവും വലിയ ജലസ്രോതസായ ചേറ്റാവി നവീകരിക്കുന്നതോടൊപ്പം ജൈവവൈവിധ്യ പാര്‍ക്ക് ഒരുക്കുന്നതിന് ആവശ്യമായ ഇടപെടലുകള്‍ ആരംഭിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് വി.വി.സജീവന്‍ അറിയിച്ചു. […]

കാസര്‍കോട്: തെളിനീരൊഴുകും നവകേരളം സമ്പൂര്‍ണ്ണ ജല സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വലിയപറമ്പ പഞ്ചായത്തില്‍ പഞ്ചായത്ത്തല ജലസമിതി രൂപീകരണ ശില്‍പശാല സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് വി.വി.സജീവന്‍ ശില്‍പശാല ഉദ്ഘാടനം ചെയ്തു.
ശാസ്ത്രീയ ദ്രവ മാലിന്യ പരിപാലന സംവിധാനങ്ങളൊരുക്കി മുഴുവന്‍ ജലാശയങ്ങളും തോടുകളും സംരക്ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പഞ്ചായത്തിലെ എല്ലാ തോടുകളും കുളങ്ങളും ഇതിന്റെ ഭാഗമായി ശുചീകരിക്കുമെന്നും പഞ്ചായത്തിലെ ഏറ്റവും വലിയ ജലസ്രോതസായ ചേറ്റാവി നവീകരിക്കുന്നതോടൊപ്പം ജൈവവൈവിധ്യ പാര്‍ക്ക് ഒരുക്കുന്നതിന് ആവശ്യമായ ഇടപെടലുകള്‍ ആരംഭിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് വി.വി.സജീവന്‍ അറിയിച്ചു.
13 വാര്‍ഡുകളിലും ജലസമിതി രൂപീകരിച്ച് ഏപ്രില്‍ 25ന് ജല നടത്തം, ജല സഭയും നടക്കും. ഇതോടൊപ്പം ശുചീകരണം നടത്തുകയും കൃത്യമായ മോണിറ്ററിംഗ് നടത്തിക്കൊണ്ട് എല്ലാ തോടുകളും നീര്‍ച്ചാലും തെളിനീര് ഒഴുകുന്ന ഒരു നവ വലിയപറമ്പിനായി പദ്ധതി തയ്യാറാക്കിയതായും പ്രസിഡന്റ് അറിയിച്ചു.
വൈസ് പ്രസിഡണ്ട് പി.ശ്യാമള അധ്യക്ഷയായി. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ഖാദര്‍ പാണ്ട്യാല, കെ.മനോഹരന്‍, ഇ.കെ.മല്ലിക, പഞ്ചായത്തംഗം എം.അബ്ദുള്‍ സലാം, ശുചിത്വ മിഷന്‍ ആര്‍.പി വി.എം.ബാബുരാജ്, ഹരിത കേരളം മിഷന്‍ ആര്‍.പി സി.വിജയന്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി എം.പി.വിനോദ് കുമാര്‍ സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജയറാം നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it