വാഹനാപകടത്തില്‍ പരിക്കേറ്റ പഞ്ചായത്ത് ജീവനക്കാരന്‍ മരിച്ചു

പെരിയ: വാഹനാപകടത്തില്‍ പരിക്കേറ്റ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന പഞ്ചായത്ത് ജീവനക്കാരന്‍ മരിച്ചു. പെരിയ പാക്കം ചരല്‍ക്കടവിലെ പ്രവീണ്‍കുമാര്‍(47)ആണ് മരിച്ചത്. പുല്ലൂര്‍-പെരിയ പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരനായ പ്രവീണ്‍ അറിയപ്പെടുന്ന ഗായകനുമായിരുന്നു. ഒരാഴ്ച മുമ്പ് കാഞ്ഞങ്ങാടിനടുത്ത് മാണിക്കോത്ത് പ്രവീണ്‍ സഞ്ചരിച്ച ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഗുരുതരാവസ്ഥയില്‍ മംഗളൂരു ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്നലെയാണ് മരണം സംഭവിച്ചത്. പാക്കം ചരല്‍ക്കടവ് കൃഷ്ണകൃപയില്‍ പരേതനായ കൃഷ്ണന്‍ പണിക്കരുടെയും ചന്ദ്രാവതിയുടെയും മകനാണ്. ഭാര്യ: സിന്ധു. മക്കള്‍: നവീന്‍, അവന്തിക. സഹോദരന്‍: പ്രസാദ് (കൃഷിവകുപ്പ്).

പെരിയ: വാഹനാപകടത്തില്‍ പരിക്കേറ്റ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന പഞ്ചായത്ത് ജീവനക്കാരന്‍ മരിച്ചു. പെരിയ പാക്കം ചരല്‍ക്കടവിലെ പ്രവീണ്‍കുമാര്‍(47)ആണ് മരിച്ചത്.
പുല്ലൂര്‍-പെരിയ പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരനായ പ്രവീണ്‍ അറിയപ്പെടുന്ന ഗായകനുമായിരുന്നു. ഒരാഴ്ച മുമ്പ് കാഞ്ഞങ്ങാടിനടുത്ത് മാണിക്കോത്ത് പ്രവീണ്‍ സഞ്ചരിച്ച ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഗുരുതരാവസ്ഥയില്‍ മംഗളൂരു ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്നലെയാണ് മരണം സംഭവിച്ചത്. പാക്കം ചരല്‍ക്കടവ് കൃഷ്ണകൃപയില്‍ പരേതനായ കൃഷ്ണന്‍ പണിക്കരുടെയും ചന്ദ്രാവതിയുടെയും മകനാണ്. ഭാര്യ: സിന്ധു. മക്കള്‍: നവീന്‍, അവന്തിക. സഹോദരന്‍: പ്രസാദ് (കൃഷിവകുപ്പ്).

Related Articles
Next Story
Share it