തദ്ദേശതിരഞ്ഞെടുപ്പ് ഡിസംബര്‍ പതിനൊന്നിനകമെന്ന് സൂചന; മുന്നണികള്‍ ഒരുക്കത്തില്‍; തന്ത്രങ്ങള്‍ സജീവം
തിരുവനന്തപുരം: കേരളം തദ്ദേശസ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പിന്റെ ആരവത്തിലേക്ക്. ഡിസംബര്‍ 11നകം പുതിയ ഭരണസമിതി അധികാരത്തില്‍ വരുന്ന തരത്തിലായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ പത്തിനകം സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുമെന്നാണ് വിവരം. രണ്ട് ഘട്ടമായിട്ടായിരിക്കും സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുക. ഈ സാഹചര്യത്തില്‍ മുന്നണികളും രാഷ്ട്രീയപാര്‍ട്ടികളും തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തന്ത്രങ്ങള്‍ മെനഞ്ഞുതുടങ്ങി. നവംബര്‍ പതിനൊന്നിനകം സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ പുതിയ ഭരണസമിതി അധികാരത്തില്‍ വരേണ്ടതായിരുന്നു. എന്നാല്‍ കൊവിഡിന്റെ പശ്ചാതലത്തിലാണ് തിരഞ്ഞെടുപ്പ് മാറ്റിവെക്കേണ്ടിവന്നത്. ഭരണഘടന പ്രതിസന്ധി ഉണ്ടാകാത്ത തരത്തില്‍ ഡിസംബര്‍ 11നകം തിരഞ്ഞെടുപ്പ് […]

തിരുവനന്തപുരം: കേരളം തദ്ദേശസ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പിന്റെ ആരവത്തിലേക്ക്. ഡിസംബര്‍ 11നകം പുതിയ ഭരണസമിതി അധികാരത്തില്‍ വരുന്ന തരത്തിലായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ പത്തിനകം സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുമെന്നാണ് വിവരം. രണ്ട് ഘട്ടമായിട്ടായിരിക്കും സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുക. ഈ സാഹചര്യത്തില്‍ മുന്നണികളും രാഷ്ട്രീയപാര്‍ട്ടികളും തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തന്ത്രങ്ങള്‍ മെനഞ്ഞുതുടങ്ങി.
നവംബര്‍ പതിനൊന്നിനകം സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ പുതിയ ഭരണസമിതി അധികാരത്തില്‍ വരേണ്ടതായിരുന്നു. എന്നാല്‍ കൊവിഡിന്റെ പശ്ചാതലത്തിലാണ് തിരഞ്ഞെടുപ്പ് മാറ്റിവെക്കേണ്ടിവന്നത്. ഭരണഘടന പ്രതിസന്ധി ഉണ്ടാകാത്ത തരത്തില്‍ ഡിസംബര്‍ 11നകം തിരഞ്ഞെടുപ്പ് നടത്താനാണ് കമ്മിഷന്‍ തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യം സംസ്ഥാന സര്‍ക്കാരും സജീവമായി പരിഗണിക്കുന്നുണ്ട്. ഡിസംബര്‍ ആദ്യ ആഴ്ചയില്‍ തിരഞ്ഞെടുപ്പ് നടത്തുന്ന രീതിയിലായിരിക്കും നടപടി ക്രമങ്ങള്‍.
രാഷ്ട്രീയ പാര്‍ട്ടികളുമായും സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുമായും കമ്മിഷന്‍ ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തിവരികയാണ്. ഏഴ് ജില്ലകളില്‍ ഒരു തീയതിയിലും അടുത്ത ഏഴ് ജില്ലകളില്‍ മറ്റൊരു തീയതിയിലുമായിട്ടാണ് തിരഞ്ഞെടുപ്പ് നടത്തുകയെന്നാണ് അറിയുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ കൂടുതലും പോളിംഗ് ബൂത്തുകളും ഉദ്യോഗസ്ഥരും ആവശ്യമായിട്ടുള്ളതിനാലാണ് രണ്ട് ഘട്ടമായി തിരഞ്ഞെടുപ്പ് നടത്തുന്നത്. നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ അഞ്ച് മാസം മാത്രം ശേഷിക്കെ തദ്ദേശ തിരഞ്ഞെടുപ്പ് മുന്നണികള്‍ക്ക് അഭിമാനപോരാട്ടമായി മാറും.
Panchayat Election held may be within Dec 11th in Kerala.