പാണത്തൂര്‍ അതിര്‍ത്തി പ്രദേശം പുലിഭീതിയില്‍; പശുക്കിടാവിനെ കടിച്ചുകൊന്നു

കാഞ്ഞങ്ങാട്: പാണത്തൂരിലെ കേരള കര്‍ണാടക അതിര്‍ത്തി പ്രദേശം പുലി ഭീതിയില്‍ രണ്ടാഴ്ചയിലേറെയായി പുലി സാന്നിധ്യമുള്ള കഴിഞ്ഞ ദിവസം പുലിയിറങ്ങി. തൊഴുത്തില്‍ നിന്ന് പശുക്കിടാവിനെ കടിച്ചുകൊന്നതോടെയാണ് പുലി സാന്നിധ്യം ഉറപ്പാക്കിയത്. കല്ലപ്പള്ളിയിലാണ് സംഭവം. ദൊഡ്ഡമന ചന്ദ്രശേഖരയുടെ തൊഴുത്തില്‍ നിന്നാണ് ഒരു വയസുള്ള കിടാവിനെ കടിച്ചു കൊന്നത്. ഇതേ തൊഴുത്തിലുണ്ടായിരുന്ന മറ്റു രണ്ട് പശുക്കള്‍ക്ക് പരിക്കില്ല. വിവരമറിഞ്ഞ് പ്രദേശത്ത് വനപാലകരെത്തി. ഏതാനും ദിവസം മുമ്പ് ഇവിടെ വളര്‍ത്തുനായയെയും കടിച്ചു കൊണ്ടുപോയിരുന്നു. പുലി സാന്നിധ്യം ഉറപ്പാക്കിയ ഇവിടെ വനപാലകര്‍ നിരീക്ഷണ ക്യാമറ […]

കാഞ്ഞങ്ങാട്: പാണത്തൂരിലെ കേരള കര്‍ണാടക അതിര്‍ത്തി പ്രദേശം പുലി ഭീതിയില്‍ രണ്ടാഴ്ചയിലേറെയായി പുലി സാന്നിധ്യമുള്ള കഴിഞ്ഞ ദിവസം പുലിയിറങ്ങി. തൊഴുത്തില്‍ നിന്ന് പശുക്കിടാവിനെ കടിച്ചുകൊന്നതോടെയാണ് പുലി സാന്നിധ്യം ഉറപ്പാക്കിയത്. കല്ലപ്പള്ളിയിലാണ് സംഭവം. ദൊഡ്ഡമന ചന്ദ്രശേഖരയുടെ തൊഴുത്തില്‍ നിന്നാണ് ഒരു വയസുള്ള കിടാവിനെ കടിച്ചു കൊന്നത്. ഇതേ തൊഴുത്തിലുണ്ടായിരുന്ന മറ്റു രണ്ട് പശുക്കള്‍ക്ക് പരിക്കില്ല. വിവരമറിഞ്ഞ് പ്രദേശത്ത് വനപാലകരെത്തി. ഏതാനും ദിവസം മുമ്പ് ഇവിടെ വളര്‍ത്തുനായയെയും കടിച്ചു കൊണ്ടുപോയിരുന്നു. പുലി സാന്നിധ്യം ഉറപ്പാക്കിയ ഇവിടെ വനപാലകര്‍ നിരീക്ഷണ ക്യാമറ സ്ഥാപിച്ചു. നാട്ടുകാര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് പനത്തടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബി.സേസപ്പ അറിയിച്ചു. സന്ധ്യയ്ക്കുശേഷം കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ വീടിന് പുറത്തിറങ്ങുന്നത് ശ്രദ്ധിച്ചു വേണമെന്നും വളര്‍ത്തു മൃഗങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷ ഒരുക്കണമെന്നും വനപാലകര്‍ അറിയിച്ചു.

Related Articles
Next Story
Share it