പാണത്തൂര്‍ ബാബു വധം; ഭാര്യയെയും മകനെയും കസ്റ്റഡിയില്‍ കിട്ടാന്‍ പൊലീസ് കോടതിയില്‍ ഹരജി നല്‍കി

കാഞ്ഞങ്ങാട്: പാണത്തൂര്‍ പുത്തൂരടുക്കത്തെ പനച്ചിക്കാട് വീട്ടില്‍ പി.വി ബാബുവിനെ(54) കൊലപ്പെടുത്തിയ കേസില്‍ റിമാണ്ടില്‍ കഴിയുന്ന ഭാര്യയെയും മകനെയും കസ്റ്റഡിയില്‍ കിട്ടണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ ഹരജി നല്‍കി. ബാബുവിന്റെ ഭാര്യ സീമന്തിനി(46), മൂത്ത മകന്‍ സബിന്‍(19) എന്നിവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കും കസ്റ്റഡിയില്‍ കിട്ടുന്നതിനാണ് രാജപുരം പൊലീസ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹരജി നല്‍കിയത്. കുടുംബവഴക്കിനിടെ ബാബുവിനെ സീമന്തിനിയും സബിനും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. അതിനിടെ ബാബുവിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ […]

കാഞ്ഞങ്ങാട്: പാണത്തൂര്‍ പുത്തൂരടുക്കത്തെ പനച്ചിക്കാട് വീട്ടില്‍ പി.വി ബാബുവിനെ(54) കൊലപ്പെടുത്തിയ കേസില്‍ റിമാണ്ടില്‍ കഴിയുന്ന ഭാര്യയെയും മകനെയും കസ്റ്റഡിയില്‍ കിട്ടണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ ഹരജി നല്‍കി. ബാബുവിന്റെ ഭാര്യ സീമന്തിനി(46), മൂത്ത മകന്‍ സബിന്‍(19) എന്നിവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കും കസ്റ്റഡിയില്‍ കിട്ടുന്നതിനാണ് രാജപുരം പൊലീസ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹരജി നല്‍കിയത്. കുടുംബവഴക്കിനിടെ ബാബുവിനെ സീമന്തിനിയും സബിനും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. അതിനിടെ ബാബുവിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയതിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്.
അടിയേറ്റ് പൊട്ടിയ വാരിയെല്ല് ഹൃദയത്തില്‍ തുളച്ചുകയറിയതാണ് മരണത്തിന് കാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
തലക്കും കാലിലും ഉള്‍പ്പെടെ പരിക്കേല്‍പ്പിച്ച മൂര്‍ച്ചയേറിയ മുഴുവന്‍ ആയുധങ്ങളും കണ്ടെത്തേണ്ടതുണ്ട്. പ്രതികളെ കസ്റ്റഡിയില്‍ കിട്ടിയാല്‍ മാത്രമേ ആയുധങ്ങള്‍ കണ്ടെത്താനാവൂ. പ്രതികളെ കൊല നടന്ന വീട്ടിലെത്തിച്ച് തെളിവെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
കാസര്‍കോട് കോളേജിലെ ബി.എസ്.സി വിദ്യാര്‍ഥിയായ സെബിന്‍ നേരത്തെ ജില്ലാ കോടതിയില്‍ പരീക്ഷയെഴുതാന്‍ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നു. സുബിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയെങ്കിലും പരീക്ഷയെഴുതാന്‍ അവസരം നല്‍കി. സുബിന് പരീക്ഷ എഴുതേണ്ടതിനാല്‍ പൊലീസ് കസ്റ്റഡി അപേക്ഷ വൈകിപ്പിക്കുകയായിരുന്നു.

Related Articles
Next Story
Share it