പാണത്തൂര്‍ അപകട പരമ്പര; നടപടി നിര്‍ദ്ദേശങ്ങളുമായി ജില്ലാ കലക്ടര്‍

കാഞ്ഞങ്ങാട്: വാഹനാപകടങ്ങള്‍ പതിവാകുന്ന പാണത്തൂര്‍ പരിയാരത്ത് അപകടം ഒഴിവാക്കാനുള്ള നിര്‍ദശങ്ങളുമായി ജില്ലാ കലക്ടര്‍. ഇന്നലെ അപകട സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് കലക്ടര്‍ കെ.ഇമ്പശേഖര്‍ പ്രഖ്യാപനങ്ങള്‍ നടത്തിയത്. പ്രദേശത്ത് രണ്ടാഴ്ചക്കുള്ളില്‍ അപകട സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കും. ഇതിനായി പൊതുമരാമത്ത് വകുപ്പിന് നിര്‍ദേശം നല്‍കി. നിരവധി അപകടങ്ങളുണ്ടായിട്ടും ഇവിടെ സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കാത്തതില്‍ കലക്ടര്‍ അതൃപ്തി പ്രകടിപ്പിച്ചു. ബാരിക്കേഡ് സ്ഥാപിക്കാന്‍ പൊലിസിനും നിര്‍ദേശം നല്‍കി. ദുരന്തത്തിനിരയായ മുഴുവനാളുകളും പ്രത്യേകം പരാതി നല്‍കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. പൊതുവായി വരുന്ന ദുരന്തമായതിനാലാണ് പ്രത്യേക […]

കാഞ്ഞങ്ങാട്: വാഹനാപകടങ്ങള്‍ പതിവാകുന്ന പാണത്തൂര്‍ പരിയാരത്ത് അപകടം ഒഴിവാക്കാനുള്ള നിര്‍ദശങ്ങളുമായി ജില്ലാ കലക്ടര്‍. ഇന്നലെ അപകട സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് കലക്ടര്‍ കെ.ഇമ്പശേഖര്‍ പ്രഖ്യാപനങ്ങള്‍ നടത്തിയത്. പ്രദേശത്ത് രണ്ടാഴ്ചക്കുള്ളില്‍ അപകട സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കും. ഇതിനായി പൊതുമരാമത്ത് വകുപ്പിന് നിര്‍ദേശം നല്‍കി. നിരവധി അപകടങ്ങളുണ്ടായിട്ടും ഇവിടെ സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കാത്തതില്‍ കലക്ടര്‍ അതൃപ്തി പ്രകടിപ്പിച്ചു. ബാരിക്കേഡ് സ്ഥാപിക്കാന്‍ പൊലിസിനും നിര്‍ദേശം നല്‍കി. ദുരന്തത്തിനിരയായ മുഴുവനാളുകളും പ്രത്യേകം പരാതി നല്‍കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. പൊതുവായി വരുന്ന ദുരന്തമായതിനാലാണ് പ്രത്യേക പരാതിക്ക് നിര്‍ദേശം. പരാതികള്‍ അടുത്ത വികസന സമിതി യോഗത്തില്‍ ചര്‍ച്ച നടത്തും.
നഷ്ടപരിഹാര കാര്യങ്ങള്‍ ചര്‍ച്ചചെയ്ത് സര്‍ക്കാറിലേക്ക് ശുപാര്‍ശ നല്‍കുമെന്നും കലക്ടര്‍ പറഞ്ഞു.
അതേസമയം പതിവ് അപകടം നടക്കുന്ന പ്രദേശത്തിന് മുകള്‍ ഭാഗത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലം ഏറ്റെടുക്കാന്‍ കഴിയുമോയെന്നും പരിശോധിക്കും. ഇവിടെയുള്ള വളവ് നികത്താന്‍ വേണ്ടിയാണ് സ്ഥലം ആവശ്യമായി വരുന്നത്. വീതി കൂടിയാല്‍ അപകടം ഒഴിവാകുമെന്ന് കലക്ടര്‍ പറഞ്ഞു. മുന്നറിയിപ്പ് നല്‍കിക്കൊണ്ട് വാഹനങ്ങള്‍ പതുക്കെ പോവുക എന്ന സൂചന ബോര്‍ഡും ഉടന്‍ സ്ഥാപിക്കാന്‍ പൊലിസിന് നിര്‍ദേശം നല്‍കി.
രണ്ടാഴ്ച മുമ്പാണ് മംഗളൂരുവില്‍ നിന്നും ഇന്ധനവുമായി വന്ന ടാങ്കര്‍ ലോറി ഇവിടെ നിയന്ത്രണം വിട്ട്മറിഞ്ഞത്. ടാങ്കര്‍ പൊട്ടിയതിനെ തുടര്‍ന്ന് ഡീസല്‍ പ്രദേശത്തേക്ക് വ്യാപകമായി ഒഴുകിയിരുന്നു. പ്രദേശത്തെ കിണറില്‍ ഡീസല്‍ സാന്നിധ്യമുണ്ട്. കൃഷിയെയും ബാധിച്ചിട്ടുണ്ട്. ഡീസല്‍ കലര്‍ന്ന കിണറും കലക്ടര്‍ സന്ദര്‍ശിച്ചു.
പനത്തടി പഞ്ചായത്ത് പ്രസിഡക്ഷ പ്രസന്ന പ്രസാദ്, പഞ്ചായത്തംഗങ്ങള്‍, തഹസില്‍ദാര്‍ പി.വി മുരളി, വില്ലേജ് ഓഫീസര്‍ വിനോദ് ജോസ്, പഞ്ചായത്ത് സെക്രട്ടറി എം.സുരേഷ് കുമാര്‍ തുടങ്ങിയവരുമുണ്ടായിരുന്നു.

Related Articles
Next Story
Share it