മതിയായ രേഖകളില്ലാതെ കാറില്‍ കടത്തിയ 21.75 ലക്ഷം രൂപയുമായി പാണലം സ്വദേശി പിടിയില്‍

ബദിയടുക്ക: മതിയായ രേഖകളില്ലാതെ കാറില്‍ കടത്തിയ ഇരുപത്തൊന്നേ മുക്കാല്‍ ലക്ഷം രൂപയുമായി നായന്മാര്‍മൂല പാണലം സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.പാണലത്തെ യു.എ ഹക്കീ(42)മിനെയാണ് ബദിയടുക്ക പ്രിന്‍സിപ്പല്‍ എസ്.ഐ കെ.പി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്.ഇന്നലെ വൈകിട്ട് 4.30 മണിയോടെ നെല്ലിക്കട്ട ഗുരുനഗറില്‍ പൊലീസ് വാഹനപരിശോധന നടത്തുന്നതിനിടെ കര്‍ണാടക ഭാഗത്ത് നിന്ന് കാസര്‍കോട് ഭാഗത്തേക്ക് പോകുകയായിരുന്ന വെളുത്ത നിറത്തിലുള്ള സ്വിഫ്റ്റ് കാര്‍ തടഞ്ഞുനിര്‍ത്തി നടത്തിയ പരിശോധനയില്‍ കാറിനകത്ത് പണം കണ്ടെത്തുകയായിരുന്നു. പൊലീസ് രേഖ ആവശ്യപ്പെട്ടെങ്കിലും ഹക്കീമിന്റെ കൈവശം ഉണ്ടായിരുന്നില്ല. […]

ബദിയടുക്ക: മതിയായ രേഖകളില്ലാതെ കാറില്‍ കടത്തിയ ഇരുപത്തൊന്നേ മുക്കാല്‍ ലക്ഷം രൂപയുമായി നായന്മാര്‍മൂല പാണലം സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പാണലത്തെ യു.എ ഹക്കീ(42)മിനെയാണ് ബദിയടുക്ക പ്രിന്‍സിപ്പല്‍ എസ്.ഐ കെ.പി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്.
ഇന്നലെ വൈകിട്ട് 4.30 മണിയോടെ നെല്ലിക്കട്ട ഗുരുനഗറില്‍ പൊലീസ് വാഹനപരിശോധന നടത്തുന്നതിനിടെ കര്‍ണാടക ഭാഗത്ത് നിന്ന് കാസര്‍കോട് ഭാഗത്തേക്ക് പോകുകയായിരുന്ന വെളുത്ത നിറത്തിലുള്ള സ്വിഫ്റ്റ് കാര്‍ തടഞ്ഞുനിര്‍ത്തി നടത്തിയ പരിശോധനയില്‍ കാറിനകത്ത് പണം കണ്ടെത്തുകയായിരുന്നു. പൊലീസ് രേഖ ആവശ്യപ്പെട്ടെങ്കിലും ഹക്കീമിന്റെ കൈവശം ഉണ്ടായിരുന്നില്ല. ഇതേ തുടര്‍ന്ന് കാറും പണവും പൊലീസ് കസ്റ്റഡിയിലെടുത്തു. പണം കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. ഹക്കീമിനെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്. അഡീഷണല്‍ എസ്.ഐ ലക്ഷ്മി നാരായണന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ചന്ദ്രകാന്ത്, വര്‍ഗീസ് തുടങ്ങിയവരും പരിശോധനയില്‍ പങ്കെടുത്തു.

Related Articles
Next Story
Share it