പാണക്കാട് സാദിഖലി തങ്ങള്‍ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട്

പാണക്കാട്: പ്രതീക്ഷിച്ചത് പോലെ തന്നെ. മുസ്ലിംലീഗിന്റെ പുതിയ അധ്യക്ഷനും പാണക്കാടിന്റെ മഹിത പാരമ്പര്യത്തില്‍ നിന്ന്. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ മുസ്ലിംലീഗിന്റെ സംസ്ഥാന പ്രസിഡണ്ടായി ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു. അഖിലേന്ത്യാ പ്രസിഡണ്ട് ഖാദര്‍ മൊയ്തീനാണ് സാദിഖലി തങ്ങളുടെ പേര് പ്രഖ്യാപിച്ചത്. ഇന്ന് രാവിലെ പാണക്കാട് ഹൈദരലി തങ്ങളുടെ വീട്ടില്‍ ചേര്‍ന്ന മുസ്ലിംലീഗ് ഉന്നതാധികാര സമിതി യോഗത്തിന് ശേഷമാണ് അഖിലേന്ത്യാ അധ്യക്ഷന്‍ പുതിയ പ്രസിഡണ്ടിനെ പ്രഖ്യാപിച്ചത്. പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങളുടെ നാലാമത്തെ മകനാണ് സാദിഖലി തങ്ങള്‍. പി.എം.എസ്.എ […]

പാണക്കാട്: പ്രതീക്ഷിച്ചത് പോലെ തന്നെ. മുസ്ലിംലീഗിന്റെ പുതിയ അധ്യക്ഷനും പാണക്കാടിന്റെ മഹിത പാരമ്പര്യത്തില്‍ നിന്ന്. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ മുസ്ലിംലീഗിന്റെ സംസ്ഥാന പ്രസിഡണ്ടായി ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു. അഖിലേന്ത്യാ പ്രസിഡണ്ട് ഖാദര്‍ മൊയ്തീനാണ് സാദിഖലി തങ്ങളുടെ പേര് പ്രഖ്യാപിച്ചത്. ഇന്ന് രാവിലെ പാണക്കാട് ഹൈദരലി തങ്ങളുടെ വീട്ടില്‍ ചേര്‍ന്ന മുസ്ലിംലീഗ് ഉന്നതാധികാര സമിതി യോഗത്തിന് ശേഷമാണ് അഖിലേന്ത്യാ അധ്യക്ഷന്‍ പുതിയ പ്രസിഡണ്ടിനെ പ്രഖ്യാപിച്ചത്. പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങളുടെ നാലാമത്തെ മകനാണ് സാദിഖലി തങ്ങള്‍. പി.എം.എസ്.എ തങ്ങളുടെ മക്കളായ മുഹമ്മദലി ശിഹാബ് തങ്ങളുടേയും ഹൈദരലി ശിഹാബ് തങ്ങളുടേയും പിന്‍ഗാമിയായാണ് സാദിഖലി തങ്ങള്‍ മുസ്ലിംലീഗ് സംസ്ഥാന നേതൃത്വത്തിന്റെ അമരത്തെത്തുന്നത്. നാഷണല്‍ പൊളിറ്റിക്കല്‍ അഫയേഴ്‌സിന്റെ സംസ്ഥാന പ്രസിഡണ്ടും സാദിഖലി തങ്ങളായിരിക്കുമെന്നും ഖാദര്‍ മൊയ്തീന്‍ പറഞ്ഞു. ഹൈദരലി തങ്ങള്‍ ചികിത്സാര്‍ത്ഥം വിശ്രമത്തിലായിരുന്നതിനാല്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി സാദിഖലി തങ്ങള്‍ തന്നെയാണ് പാര്‍ട്ടി സംസ്ഥാന ഘടകത്തെ നയിച്ചിരുന്നത്. മുസ്ലിംലീഗ് ഉന്നതാധികാരി സമിതി അംഗങ്ങള്‍ക്ക് പുറമെ പാണക്കാട് കുടുംബാംഗങ്ങളും ഇന്നത്തെ യോഗത്തില്‍ സംബന്ധിച്ചു. സാദിഖലി തങ്ങളെ പ്രസിഡണ്ടായി തിരഞ്ഞെടുത്ത തീരുമാനംസന്തോഷത്തോടെ പിന്തുണക്കുന്നുവെന്ന് മുനവ്വറലി തങ്ങള്‍ പറഞ്ഞു.

Related Articles
Next Story
Share it