പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹം

കാസര്‍കോട്: സമസ്ത കേന്ദ്ര മുശാവറ ഉപാദ്ധ്യക്ഷനും മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ടുമായ പാണക്കാട് ഹൈദറലി ശിഹാബ് തങ്ങളുടെ വിയോഗത്തോടെ മാനവ സൗഹൃദത്തിന്റെ അമ്പാസട്ടെറെയാണ് നഷ്ടമായതെന്ന് സമസ്ത മദ്രസ മാനേജ്‌മെന്റ് ജില്ലാ നേതാക്കളായ സയ്യിദ് എം.എസ്. തങ്ങള്‍ മദനി ഓലമുണ്ട, മൊയ്തീന്‍ കൊല്ലമ്പാടി, റഷീദ് ബെളിഞ്ചം എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. കേരളത്തിലെ ആധികാരിക മതപണ്ഡിത പ്രസ്ഥാനമായ സമസ്തയുടെ വിവിധ ഘടകങ്ങള്‍ക്കും മുസ്ലിം രാഷ്ടീയ പ്രസ്ഥാനത്തിന്നും ഒരേ സമയത്ത് ഒരു പരാതിക്കൊ അക്ഷേപത്തിനൊ ഇടവരുത്താതെ നേതൃത്വം നല്‍കിയ അസാധാരണ നേതൃപാഠവത്തിന്റെ […]

കാസര്‍കോട്: സമസ്ത കേന്ദ്ര മുശാവറ ഉപാദ്ധ്യക്ഷനും മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ടുമായ പാണക്കാട് ഹൈദറലി ശിഹാബ് തങ്ങളുടെ വിയോഗത്തോടെ മാനവ സൗഹൃദത്തിന്റെ അമ്പാസട്ടെറെയാണ് നഷ്ടമായതെന്ന് സമസ്ത മദ്രസ മാനേജ്‌മെന്റ് ജില്ലാ നേതാക്കളായ സയ്യിദ് എം.എസ്. തങ്ങള്‍ മദനി ഓലമുണ്ട, മൊയ്തീന്‍ കൊല്ലമ്പാടി, റഷീദ് ബെളിഞ്ചം എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

കേരളത്തിലെ ആധികാരിക മതപണ്ഡിത പ്രസ്ഥാനമായ സമസ്തയുടെ വിവിധ ഘടകങ്ങള്‍ക്കും മുസ്ലിം രാഷ്ടീയ പ്രസ്ഥാനത്തിന്നും ഒരേ സമയത്ത് ഒരു പരാതിക്കൊ അക്ഷേപത്തിനൊ ഇടവരുത്താതെ നേതൃത്വം നല്‍കിയ അസാധാരണ നേതൃപാഠവത്തിന്റെ ഉടമയാണ് എസ്.വൈ.എസ്. സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദറലി ശിഹാബ് തങ്ങളെന്ന് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.കെ.കെ. മാണിയൂര്‍, ജില്ലാ പ്രസിഡണ്ട് പി.എസ്. ഇബ്രാഹിം ഫൈസി പള്ളങ്കോട്, ജനറല്‍ സെക്രട്ടറി ഹംസ ഹാജി പള്ളിപ്പുഴ, ട്രഷറര്‍ മുബാറക്ക് ഹസൈനാര്‍ ഹാജി, വര്‍ക്കിംഗ് സെക്രട്ടറി സിദ്ദീഖ് അസ്ഹരി പാത്തൂര്‍, സംഘടനാ കാര്യ സെക്രട്ടറി റഷിദ് ബെളിഞ്ചം എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

സുള്ള്യ: ഉത്തമായ സ്വഭാവഗുണങ്ങളും ബന്ധങ്ങളും കാത്തു സൂക്ഷിച്ച സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ തിരു കുടുംബത്തിന്റെ അഭിമാനവും ബഹുമാനവും ഉയര്‍ത്തിപ്പിടിക്കാന്‍ എന്നും ശ്രദ്ധിച്ചിട്ടുണ്ടെന്ന് സമസ്ത ദക്ഷിണ കന്നഡ ജില്ലാ പ്രസിഡണ്ട് സയ്യിദ് എന്‍.പി.എം. സൈനുല്‍ ആബിദീന്‍ തങ്ങള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ഹൈദരലി തങ്ങള്‍ സൗമന്യനായ നേതാവണന്നും അദ്ധേഹത്തിന്റെ മരണം കേരളത്തിനകത്തും പുറത്തുമുള്ള മുസ്ലിംങ്ങള്‍ക്കും ഇതര മതസ്ഥര്‍ക്കും കനത്ത നഷ്ടമാണെന്നും എസ്‌കെഎസ്എസ്എഫ് കാസര്‍കോട് ജില്ല നേതാക്കള്‍ അനുശോചിച്ചു.
എസ്‌കെഎസ്എസ്എഫ് ജില്ലാ പ്രസിഡന്റ് സുബൈര്‍ അല്‍ ഖാസിമി പടന്ന, ആക്ടിംങ്ങ് സെക്രട്ടറി യൂനുസ് ഫൈസി കാക്കടവ്, വര്‍ക്കിംങ്ങ് സെക്രട്ടറി പി.എച്ച് അസ്ഹരി ആദൂര്‍, മുന്‍ സംസ്ഥാന വര്‍ക്കിംങ് സെക്രട്ടറി താജുദ്ധീന്‍ ദാരിമി പടന്ന, മുന്‍ സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, ജില്ലാ ഭാരവാഹികളായ സഈദ് അസ്ഹദി പുഞ്ചാവി, മുഷ്ത്താഖ് ദാരിമി, ഇബ്രാഹിം അസ്ഹരി പള്ളങ്കോട്, മഹ്‌മൂദ് ദേളി, അബ ദു റസാഖ് അര്‍ശദി, ഇര്‍ഷാദ് ഹുദവി ബെദിര, കബീര്‍ ഫൈസി പെരിങ്കടി, ഇസ്മാഈല്‍ അസ്ഹരി, സയ്യിദ് ഹംമ്ദുള്ള തങ്ങള്‍, സ്വാദിഖ് മൗലവി ഓട്ടപ്പടവ്, ജമാല്‍ ദാരിമി അനുശോചിച്ചു.

കേരള മുസ്ലിം ഉമ്മത്തിന്റെ അനിഷ്യേധ്യനായ നേതാവായ ഹൈദറലി ശിഹാബ് തങ്ങള്‍ക്ക് വേണ്ടി ശാഖ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണവും ദിക്ര്‍ മജ്‌ലിസും നടത്തണമെന്ന് എസ്‌കെഎസ്എസ്എഫ് ജില്ലാ പ്രസിഡന്റ് സുബൈര്‍ അല്‍ ഖാസിമി പടന്നയും ആക്ടിംങ്ങ് സെക്രട്ടറി യൂനുസ് ഫൈസിയും ശാഖ കമ്മിറ്റിയോട് വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.

Related Articles
Next Story
Share it