വാടക വീട്ടില്‍ സൂക്ഷിച്ച മൂന്നരലക്ഷം രൂപയുടെ പാന്‍ഉല്‍പന്നങ്ങള്‍ പിടിച്ചു

കാസര്‍കോട്: ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോടിന്റെ ഭാഗമായുള്ള പരിശോധനക്കിടെ ചെട്ടുംകുഴിയില്‍ വാടക വീട്ടില്‍ സൂക്ഷിച്ച വന്‍ പാന്‍ഉല്‍പന്നങ്ങള്‍ പിടിച്ചു. രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഡി.വൈ.എസ്.പി വി.വി മനോജിന് കിട്ടിയ വിവരത്തെ തുടര്‍ന്ന് വിദ്യാനഗര്‍ സി.ഐ അനൂപ് കുമാര്‍, എസ്.ഐ പ്രശാന്ത് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മൂന്നര ലക്ഷം രൂപയോളം വില വരുന്ന പാന്‍ഉല്‍പന്നങ്ങള്‍ പിടിച്ചത്. ചെട്ടുംകുഴി പള്ളം ഹൗസില്‍ പി.എച്ച് ഖമറുദ്ദീന്‍(36), ചെട്ടുംകുഴി റിഷാദ് മന്‍സിലില്‍ റിഷാദ് എം.സി (26) […]

കാസര്‍കോട്: ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോടിന്റെ ഭാഗമായുള്ള പരിശോധനക്കിടെ ചെട്ടുംകുഴിയില്‍ വാടക വീട്ടില്‍ സൂക്ഷിച്ച വന്‍ പാന്‍ഉല്‍പന്നങ്ങള്‍ പിടിച്ചു. രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഡി.വൈ.എസ്.പി വി.വി മനോജിന് കിട്ടിയ വിവരത്തെ തുടര്‍ന്ന് വിദ്യാനഗര്‍ സി.ഐ അനൂപ് കുമാര്‍, എസ്.ഐ പ്രശാന്ത് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മൂന്നര ലക്ഷം രൂപയോളം വില വരുന്ന പാന്‍ഉല്‍പന്നങ്ങള്‍ പിടിച്ചത്. ചെട്ടുംകുഴി പള്ളം ഹൗസില്‍ പി.എച്ച് ഖമറുദ്ദീന്‍(36), ചെട്ടുംകുഴി റിഷാദ് മന്‍സിലില്‍ റിഷാദ് എം.സി (26) എന്നിവരാണ് അറസ്റ്റിലായത്.

Related Articles
Next Story
Share it