വീടിനോട് ചേര്‍ന്ന ഗോഡൗണില്‍ സൂക്ഷിച്ച പാന്‍ ഉല്‍പന്നങ്ങള്‍ പിടിച്ചു; ചെട്ടുംകുഴി സ്വദേശി അറസ്റ്റില്‍

വിദ്യാനഗര്‍: വീടിനോട് ചേര്‍ന്ന ഗോഡൗണില്‍ സൂക്ഷിച്ച മൂന്ന് ലക്ഷത്തോളം രൂപ വിലവരുന്ന പാന്‍ ഉല്‍പന്നങ്ങള്‍ പിടികൂടി. ചെട്ടുംകുഴി സ്വദേശി അറസ്റ്റിലായി. ചെട്ടുംകുഴിയിലെ ജലീല്‍ (35) ആണ് അറസ്റ്റിലായത്. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേന ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോടിന്റെ ഭാഗമായി ഡി.വൈ.എസ്.പി പി.കെ സുധാകരനും സംഘവും നടത്തിയ പരിശോധനയിലാണ് പാന്‍ ഉല്‍പന്നങ്ങള്‍ പിടിച്ചത്.ജലീലിന്റെ വീടിന്റെ പിറക് വശത്തുള്ള ഗൗഡൗണില്‍ ചാക്കുകെട്ടുകളില്‍ നിറച്ച നിലയിലയിരുന്നു പാന്‍ ഉല്‍പന്നങ്ങള്‍. എസ്.ഐ. വിഷ്ണു, പ്രശാന്ത് തുടങ്ങിയവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.

വിദ്യാനഗര്‍: വീടിനോട് ചേര്‍ന്ന ഗോഡൗണില്‍ സൂക്ഷിച്ച മൂന്ന് ലക്ഷത്തോളം രൂപ വിലവരുന്ന പാന്‍ ഉല്‍പന്നങ്ങള്‍ പിടികൂടി. ചെട്ടുംകുഴി സ്വദേശി അറസ്റ്റിലായി. ചെട്ടുംകുഴിയിലെ ജലീല്‍ (35) ആണ് അറസ്റ്റിലായത്. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേന ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോടിന്റെ ഭാഗമായി ഡി.വൈ.എസ്.പി പി.കെ സുധാകരനും സംഘവും നടത്തിയ പരിശോധനയിലാണ് പാന്‍ ഉല്‍പന്നങ്ങള്‍ പിടിച്ചത്.
ജലീലിന്റെ വീടിന്റെ പിറക് വശത്തുള്ള ഗൗഡൗണില്‍ ചാക്കുകെട്ടുകളില്‍ നിറച്ച നിലയിലയിരുന്നു പാന്‍ ഉല്‍പന്നങ്ങള്‍. എസ്.ഐ. വിഷ്ണു, പ്രശാന്ത് തുടങ്ങിയവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.

Related Articles
Next Story
Share it