തരിശ് അടക്കം 85 ഏക്കര്‍ പാടത്ത് നെല്‍കൃഷിക്ക് തുടക്കമിട്ട് പള്ളിക്കര പാടശേഖര സമിതി

പള്ളിക്കര: തരിശുപാടമടക്കം 85 ഏക്കറോളം വരുന്ന വയലില്‍ നെല്‍കൃഷി ചെയ്ത് സമ്പന്നമാക്കാനുള്ള ഒരുക്കത്തിലാണ് പളളിക്കര പാടശേഖര നെല്ലുല്‍പാദക സമിതി. പള്ളിക്കര പഞ്ചായത്തിലെ പതിനാറാം വാര്‍ഡ് ഉള്‍പ്പെടുന്ന ചേറ്റുകുണ്ട് പ്രദേശത്ത് റെയില്‍പാളത്തിന് സമീപത്തെ സ്ഥലമാണിത്. ആതിര, മട്ടത്രിവേണി, മനുരത്ന എന്നി നെല്‍വിത്തുകളുപയോഗിക്കുന്നത്. തുടര്‍ച്ചയായി നാലാം വര്‍ഷമാണ് പാടശേഖര നെല്ലുല്‍പാദക സമിതി നെല്‍കൃഷിയിറക്കുന്നത്. പോയ വര്‍ഷം പളളിക്കരയിലെ കല്ലിങ്കാല്‍ പൂച്ചക്കാട് വയലിലാണ് കൃഷിയിറക്കിയത്. അന്ന് മികച്ച വിളവ് കൊയ്യാനും ഇവര്‍ക്ക് സാധിച്ചിരുന്നു. സുഭിക്ഷം കല്ലിങ്കാല്‍, തായല്‍ കൂട്ടായ്മ, പനയാല്‍ സര്‍വ്വീസ് […]

പള്ളിക്കര: തരിശുപാടമടക്കം 85 ഏക്കറോളം വരുന്ന വയലില്‍ നെല്‍കൃഷി ചെയ്ത് സമ്പന്നമാക്കാനുള്ള ഒരുക്കത്തിലാണ് പളളിക്കര പാടശേഖര നെല്ലുല്‍പാദക സമിതി. പള്ളിക്കര പഞ്ചായത്തിലെ പതിനാറാം വാര്‍ഡ് ഉള്‍പ്പെടുന്ന ചേറ്റുകുണ്ട് പ്രദേശത്ത് റെയില്‍പാളത്തിന് സമീപത്തെ സ്ഥലമാണിത്. ആതിര, മട്ടത്രിവേണി, മനുരത്ന എന്നി നെല്‍വിത്തുകളുപയോഗിക്കുന്നത്. തുടര്‍ച്ചയായി നാലാം വര്‍ഷമാണ് പാടശേഖര നെല്ലുല്‍പാദക സമിതി നെല്‍കൃഷിയിറക്കുന്നത്. പോയ വര്‍ഷം പളളിക്കരയിലെ കല്ലിങ്കാല്‍ പൂച്ചക്കാട് വയലിലാണ് കൃഷിയിറക്കിയത്. അന്ന് മികച്ച വിളവ് കൊയ്യാനും ഇവര്‍ക്ക് സാധിച്ചിരുന്നു. സുഭിക്ഷം കല്ലിങ്കാല്‍, തായല്‍ കൂട്ടായ്മ, പനയാല്‍ സര്‍വ്വീസ് സഹകരണ ബാങ്ക്, പളളിക്കര സര്‍വ്വീസ് സഹകരണ ബാങ്ക്, മറ്റ് വിവിധ കര്‍ഷക നാട്ടുകൂട്ടങ്ങള്‍, കര്‍ഷകര്‍ എന്നിവരുടെ കൂട്ടായ്മയില്‍ പളളിക്കര പഞ്ചായത്തിന്റേയും കൃഷിഭവന്റേയും സഹകരണത്തോടെയാണ് ഇവര്‍ കൃഷിയൊരുക്കുന്നത്. വിത്തിറക്കല്‍ ചടങ്ങ് പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് എം. കുമാരന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം പി. അബ്ബാസ് അധ്യക്ഷത വഹിച്ചു. പാടശേഖര നെല്ലുല്‍പ്പാദക സമിതി സെക്രട്ടറി ടി. സുധാകരന്‍, പളളിക്കര കൃഷി ഓഫീസര്‍ പി.വി. ജലേശന്‍, കൃഷി അസിസ്റ്റന്റ് സി. ബാബു, പളളിക്കര കണ്‍സ്യൂമര്‍ സൊസൈറ്റി പ്രസിഡണ്ട് പി.കെ അബ്ദുളള, പി.എ. ഹമീദ്, കെ. മുഹമ്മദ് സാലി പ്രസംഗിച്ചു. തികച്ചും ജൈവരീതിയിലായിരിക്കും കൃഷിയൊരുക്കുക. കൃഷിയെ നെഞ്ചിലേറ്റി കാര്‍ഷിക രംഗത്ത്ചുവടുറപ്പിക്കുമ്പോഴും കാലവര്‍ഷം വില്ലനായിത്തീരുമോയെന്ന ആശങ്കയും ഇവരിലുണ്ട്. പ്രദേശത്ത് മഴവെളളം ഒഴുകിപോകാനുളള സംവിധാനമില്ലാത്തത് വയലില്‍ വെളളം കയറാന്‍ ഇടയാകുമെന്ന ഭയമുണ്ട്. ഇതിന് അധികൃതര്‍ പരിഹാരം കണ്ടെത്തി സഹായിക്കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.

Related Articles
Next Story
Share it