പള്ളങ്കോട് റെയ്ഞ്ച് മുസാബഖ; അഡൂര്‍ ഹിമായത്തുല്‍ ഇസ്ലാം മദ്രസ ജേതാക്കള്‍

ആദൂര്‍: കുക്കംകൈ സഈദിയ്യ മദ്രസയില്‍ നടന്ന പള്ളങ്കോട് റെയ്ഞ്ച് മുസാബഖ ഇസ്ലാമിക സാഹിത്യ കലാ മേളയില്‍ അഡൂര്‍ ഹിമായത്തുല്‍ ഇസ്ലാം സെക്കണ്ടറി മദ്രസക്ക് വിദ്യാര്‍ത്ഥി, മുഅല്ലിം വിഭാഗങ്ങളില്‍ ഇരട്ട വിജയം. 369 പോയിന്റോടെ ഹിമായത്തുല്‍ ഇസ്ലാം സെക്കണ്ടറി മദ്രസ ഓവറോള്‍ കരസ്ഥമാക്കി. 318 പോയിന്റോടെ പരപ്പ ദാറുല്‍ ഉലൂം മദ്രസ റണ്ണേര്‍സ് അപ്പ് നേടി. 315 പോയിന്റോടെ ഊജമ്പാടി കന്‍സും ഉലൂം മദ്രസ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.സമാപന സമ്മേളനം ഹബീബ് ഹാജിയുടെ അധ്യക്ഷതയില്‍ റെയ്ഞ്ച് പ്രസിഡണ്ട് സി.കെ. […]

ആദൂര്‍: കുക്കംകൈ സഈദിയ്യ മദ്രസയില്‍ നടന്ന പള്ളങ്കോട് റെയ്ഞ്ച് മുസാബഖ ഇസ്ലാമിക സാഹിത്യ കലാ മേളയില്‍ അഡൂര്‍ ഹിമായത്തുല്‍ ഇസ്ലാം സെക്കണ്ടറി മദ്രസക്ക് വിദ്യാര്‍ത്ഥി, മുഅല്ലിം വിഭാഗങ്ങളില്‍ ഇരട്ട വിജയം. 369 പോയിന്റോടെ ഹിമായത്തുല്‍ ഇസ്ലാം സെക്കണ്ടറി മദ്രസ ഓവറോള്‍ കരസ്ഥമാക്കി. 318 പോയിന്റോടെ പരപ്പ ദാറുല്‍ ഉലൂം മദ്രസ റണ്ണേര്‍സ് അപ്പ് നേടി. 315 പോയിന്റോടെ ഊജമ്പാടി കന്‍സും ഉലൂം മദ്രസ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സമാപന സമ്മേളനം ഹബീബ് ഹാജിയുടെ അധ്യക്ഷതയില്‍ റെയ്ഞ്ച് പ്രസിഡണ്ട് സി.കെ. മുഹമ്മദ് ദാരിമി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഹാഷിം ദാരിമി ദേലമ്പാടി, മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡണ്ട് അസീസ് ഹാജി, സെക്രട്ടറി അബ്ദുല്‍ ഖാദര്‍, അബ്ദുല്‍ ഖാദര്‍ അസ്ഹരി, സിദ്ധീക്ക് ബെള്ളിപ്പാടി, ഹനിഫ സി.എ നഗര്‍, നിയാസ് കുക്കുംകൈ സംബന്ധിച്ചു. ഫലസ്തീന്‍ ഐക്യദാര്‍ഢ്യവും പ്രാര്‍ത്ഥനയും നടത്തി.

Related Articles
Next Story
Share it