പള്ളം, അടുക്കത്ത്ബയല്‍ വാര്‍ഡുകള്‍ തിരിച്ചുപിടിച്ചുവെങ്കിലും ഫോര്‍ട്ട്‌റോഡും ഹൊന്നമൂലയും മുസ്ലിംലീഗിനെ ഇത്തവണയും കൈവിട്ടു

കാസര്‍കോട്: കാസര്‍കോട് നഗരസഭയിലെ ഫിഷ് മാര്‍ക്കറ്റ്(ഫോര്‍ട്ട് റോഡ്), ഹൊന്നമൂല വാര്‍ഡുകള്‍ ഇത്തവണയും മുസ്ലിംലീഗിനെ കൈവിട്ടു. ഫോര്‍ട്ട് റോഡില്‍ രണ്ട് വോട്ടുകള്‍ക്കാണ് മുസ്ലിം ലീഗിലെ സാഹിറാബാനു കമാല്‍ പരാജയപ്പെട്ടതെങ്കില്‍ ഹൊന്നമൂലയില്‍ നൈമുന്നിസയുടെ തോല്‍വി കനത്തതായിരുന്നു. 2015ലെ തിരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിനേറ്റ കനത്ത ആഘാതമായിരുന്നു ഫോര്‍ട്ട്‌റോഡ്, പള്ളം, അടുക്കത്ത്ബയല്‍ വാര്‍ഡുകളിലെ പരാജയം. കഴിഞ്ഞ ഡിസംബറില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഹൊന്നമൂല വാര്‍ഡ് നഷ്ടമായതോടെ പാര്‍ട്ടിക്ക് വലിയ ക്ഷീണമായി. എന്നാല്‍ ഇത്തവണ ശക്തമായ പ്രചരണവും പ്രവര്‍ത്തനവും നടത്തി പള്ളം, അടുക്കത്ത്ബയല്‍ വാര്‍ഡുകള്‍ തിരിച്ചുപിടിച്ചുവെങ്കിലും ഫോര്‍ട്ട് […]

കാസര്‍കോട്: കാസര്‍കോട് നഗരസഭയിലെ ഫിഷ് മാര്‍ക്കറ്റ്(ഫോര്‍ട്ട് റോഡ്), ഹൊന്നമൂല വാര്‍ഡുകള്‍ ഇത്തവണയും മുസ്ലിംലീഗിനെ കൈവിട്ടു. ഫോര്‍ട്ട് റോഡില്‍ രണ്ട് വോട്ടുകള്‍ക്കാണ് മുസ്ലിം ലീഗിലെ സാഹിറാബാനു കമാല്‍ പരാജയപ്പെട്ടതെങ്കില്‍ ഹൊന്നമൂലയില്‍ നൈമുന്നിസയുടെ തോല്‍വി കനത്തതായിരുന്നു.
2015ലെ തിരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിനേറ്റ കനത്ത ആഘാതമായിരുന്നു ഫോര്‍ട്ട്‌റോഡ്, പള്ളം, അടുക്കത്ത്ബയല്‍ വാര്‍ഡുകളിലെ പരാജയം. കഴിഞ്ഞ ഡിസംബറില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഹൊന്നമൂല വാര്‍ഡ് നഷ്ടമായതോടെ പാര്‍ട്ടിക്ക് വലിയ ക്ഷീണമായി. എന്നാല്‍ ഇത്തവണ ശക്തമായ പ്രചരണവും പ്രവര്‍ത്തനവും നടത്തി പള്ളം, അടുക്കത്ത്ബയല്‍ വാര്‍ഡുകള്‍ തിരിച്ചുപിടിച്ചുവെങ്കിലും ഫോര്‍ട്ട് റോഡിലെയും ഹൊന്നമൂലയിലെയും തോല്‍വി ലീഗ് മുന്നേറ്റത്തിന്റെ ശോഭ കുറച്ചു. കഴിഞ്ഞ തവണ റാഷിദ് പൂരണം സാമാന്യം ഭേദപ്പെട്ട ഭൂരിപക്ഷത്തിനാണ് ഫോര്‍ട്ട് റോഡില്‍ വിജയിച്ചതെങ്കില്‍ ഇത്തവണ റാഷിദിന്റെ സന്തതസഹചാരികൂടിയായ നൗഷാദ് കരിപ്പൊടിയുടെ ഭാര്യ ഹസീനാ നൗഷാദ് നേരിയ ഭൂരിപക്ഷത്തിനാണെങ്കിലും വിജയക്കൊടി പറത്തി. മുസ്ലിം ലീഗ് ഒരു പ്രസ്റ്റീജ് സീറ്റായി കണ്ട ഫോര്‍ട്ട് റോഡില്‍ പ്രവചനം അസാധ്യമായിരുന്നുവെങ്കിലും ഇത്തവണ വാര്‍ഡ് തങ്ങളെ കൈവിടില്ലെന്ന് അവര്‍ കരുതിയിരുന്നു.
ഹൊന്നമൂലയില്‍ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവെങ്കിലും മുസ്ലിം ലീഗിന് കനത്ത തോല്‍വി ഇത്തവണയും നേരിട്ടു. 2019 ഡിസംബറിലെ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥി മൊയ്തീന്‍ കമ്പ്യൂട്ടറിന്റെ ഭാര്യ ഷക്കീനയുടെ വിജയം മുസ്ലിം ലീഗിന് ആഘാതമായി. കഴിഞ്ഞ തവണ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണായിരുന്ന നൈമുന്നിസയെ ഇറക്കി സീറ്റ് തിരിച്ചുപിടിക്കാമെന്ന മുസ്ലിം ലീഗിന്റെ പ്രതീക്ഷയാണ് തകര്‍ന്നത്.

Related Articles
Next Story
Share it