പലേഡിയം കണ്‍വെന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനം 10ന്

കാഞ്ഞങ്ങാട്: കേരളത്തിലെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സെന്റര്‍ 'പലേഡിയം' സെപ്തംബര്‍ 10ന് ഞായറാഴ്ച കാഞ്ഞങ്ങാട്ട് പ്രവര്‍ത്തനം തുടങ്ങും. വൈകിട്ട് നാലിന് നടന്‍ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. കൈതപ്രം ദാമോദരന്‍ നമ്പൂതിരി വിശിഷ്ടാതിഥിയാകും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എമാരായ ഇ. ചന്ദ്രശേഖരന്‍, സി.എച്ച്. കുഞ്ഞമ്പു, എന്‍.എ. നെല്ലിക്കുന്ന്, എ.കെ.എം. അഷ്‌റഫ്, എം. രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത എന്നിവര്‍ സംബന്ധിക്കും.പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്ക് 360 ഡിഗ്രി കാഴ്ച അനുഭവമാണ് 'പലേഡിയം' പകര്‍ന്ന് […]

കാഞ്ഞങ്ങാട്: കേരളത്തിലെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സെന്റര്‍ 'പലേഡിയം' സെപ്തംബര്‍ 10ന് ഞായറാഴ്ച കാഞ്ഞങ്ങാട്ട് പ്രവര്‍ത്തനം തുടങ്ങും. വൈകിട്ട് നാലിന് നടന്‍ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. കൈതപ്രം ദാമോദരന്‍ നമ്പൂതിരി വിശിഷ്ടാതിഥിയാകും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എമാരായ ഇ. ചന്ദ്രശേഖരന്‍, സി.എച്ച്. കുഞ്ഞമ്പു, എന്‍.എ. നെല്ലിക്കുന്ന്, എ.കെ.എം. അഷ്‌റഫ്, എം. രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത എന്നിവര്‍ സംബന്ധിക്കും.
പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്ക് 360 ഡിഗ്രി കാഴ്ച അനുഭവമാണ് 'പലേഡിയം' പകര്‍ന്ന് നല്‍കുന്നത്. അത്യാധുനിക സൗകര്യമുള്ള സെന്ററില്‍ 5000 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയും. 4000 സീറ്റുകളാണ് ഉള്ളത്. ഒരേസമയം രണ്ടു വേദികളാക്കി മാറ്റാനും കഴിയും. 1 ലക്ഷം ചതുരശ്ര അടിയിലാണ് നാലുനിലക്കെട്ടിടം ഒരുക്കിയത്. താഴത്തെ നിലയില്‍ പാര്‍ക്കിങ്, രണ്ടാമത്തെ നിലയില്‍ ഡൈനിങ്, മൂന്നാമത്തെ നിലയില്‍ കണ്‍വന്‍ഷന്‍ സെന്റര്‍.
മലയാളക്കരയുടെ ആഘോഷങ്ങള്‍ക്ക് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ വേദി എന്ന സ്വപ്‌നത്തിന്റെ സാക്ഷാത്കാരമാണ് ഈ കണ്‍വന്‍ഷന്‍ സെന്ററെന്ന് 'പലേഡിയം' മാനേജിങ് പാര്‍ട്ണര്‍ ഡോ. മണികണ്ഠന്‍ മേലത്ത്, പാര്‍ട്ണര്‍ രഞ്ജിത്ത് അലങ്കാര്‍ എന്നിവര്‍ അറിയിച്ചു. ആര്‍ക്കിടെക്ട് ദാമോദരനാണ് രൂപകല്‍പന.
രഞ്ജിനി ഹരിദാസാണ് ഉദ്ഘാടനച്ചടങ്ങിന്റെ അവതാരക. കൃഷ്ണപ്രസാദ് വി. നമ്പ്യാരാണ് ഇവന്റ് ഡയറക്ടര്‍. ഡാന്‍സ് പ്രോഗ്രാമും ഗായകന്‍ എം.ജി. ശ്രീകുമാര്‍ നയിക്കുന്ന സംഗീതനിശയും ഉണ്ടാകും.

Related Articles
Next Story
Share it