പാലത്തായി പീഡനം; അധ്യാപകനെതിരെ ശാസ്ത്രീയ തെളിവുകളുണ്ടെന്ന് പോലീസ്; പുതിയ കുറ്റപത്രം സമര്‍പ്പിച്ചു

കണ്ണൂര്‍: പാലത്തായി പീഡനക്കേസില്‍ അധ്യാപകനെതിരെ ശാസ്ത്രീയ തെളിവുകളുണ്ടെന്ന് പോലീസ് കുറ്റപത്രം. നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകനായ ബി.ജെ.പി നേതാവ് കുനിയില്‍ പത്മരാജനെതിരെ ഡി.വൈ.എസ്.പി രത്‌നകുമാറാണ് തലശ്ശേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. സ്‌കൂള്‍ ശുചിമുറിയില്‍ നിന്ന് ലഭിച്ച രക്തക്കറയാണ് കേസിലെ പ്രധാന തെളിവ്. ഇതിന്റെ ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ട് നേരത്തെ ലഭിച്ചിരുന്നു. പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിലാണ് പത്മരാജനെതിരെ ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തിയത്. 2020 ജനുവരിയിലാണ് ഒമ്പതു വയസുകാരി പീഡനത്തിന് ഇരയായെന്ന പരാതി പോലീസിന് ലഭിച്ചത്. കടവത്തൂര്‍ […]

കണ്ണൂര്‍: പാലത്തായി പീഡനക്കേസില്‍ അധ്യാപകനെതിരെ ശാസ്ത്രീയ തെളിവുകളുണ്ടെന്ന് പോലീസ് കുറ്റപത്രം. നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകനായ ബി.ജെ.പി നേതാവ് കുനിയില്‍ പത്മരാജനെതിരെ ഡി.വൈ.എസ്.പി രത്‌നകുമാറാണ് തലശ്ശേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. സ്‌കൂള്‍ ശുചിമുറിയില്‍ നിന്ന് ലഭിച്ച രക്തക്കറയാണ് കേസിലെ പ്രധാന തെളിവ്. ഇതിന്റെ ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ട് നേരത്തെ ലഭിച്ചിരുന്നു. പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിലാണ് പത്മരാജനെതിരെ ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തിയത്.

2020 ജനുവരിയിലാണ് ഒമ്പതു വയസുകാരി പീഡനത്തിന് ഇരയായെന്ന പരാതി പോലീസിന് ലഭിച്ചത്. കടവത്തൂര്‍ മുണ്ടത്തോടില്‍ കുറുങ്ങാട്ട് കുനിയില്‍ പത്മരാജന്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്‌കൂളിലെ ശുചിമുറിയില്‍ പീഡിപ്പിച്ചുവെന്നാണ് കേസ്. പോക്‌സോ പ്രകാരം പാനൂര്‍ പോലീസ് ചാര്‍ജ് ചെയ്ത കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും പോക്‌സോ വകുപ്പ് ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു. സംഭവം വിവാദമായതോടെ രണ്ടു വനിത ഐ.പി.എസ് ഓഫിസര്‍മാരെ ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചെങ്കിലും ഇവരുള്‍പ്പെട്ട സംഘം ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്, ഇരയുടെ മൊഴി പരസ്പര വിരുദ്ധമെന്നായിരുന്നു.

കേസ് തേച്ചുമായ്ച്ച് കളയാന്‍ പോലീസ് ശ്രമിച്ചെന്ന ആക്ഷേപത്തെ തുടര്‍ന്ന് സംസ്ഥാനത്ത് വ്യാപക പ്രതിഷേധ സമരങ്ങള്‍ ഉടലെടുത്തു. പിന്നീട് കേസിന്റെ മേല്‍നോട്ട ചുമതല വഹിച്ചിരുന്ന ക്രൈംബ്രാഞ്ച് മേധാവി ഐ.ജി ശ്രീജിത്തിനെ ഹൈക്കോടതി ഇടപ്പെട്ട് മാറ്റുകയായിരുന്നു. ഇരയുടെ മൊഴിയുണ്ടായിട്ടും പോക്‌സോ വകുപ്പും ബലാത്സംഗക്കുറ്റവും ചുമത്താതെ സമര്‍പ്പിച്ച ഭാഗിക കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിക്ക് ജാമ്യം അനുവദിച്ചതും ഏറെ വിവാദമായിരുന്നു.

Related Articles
Next Story
Share it