പാലാരിവട്ടം അഴിമതി: മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ് ആശുപത്രിയിലെത്തി

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ് ആശുപത്രിയിലെത്തി. അറസ്റ്റിന് പിന്നാലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സാഹചര്യത്തിലാണ് ഇബ്രാഹീം കുഞ്ഞിനെ ആശുപത്രിയില്‍ തന്നെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ് തീരുമാനിച്ചത്. ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ഇബ്രാഹീം കുഞ്ഞ് ചികിത്സയില്‍ കഴിയുന്നത്. വിജിലന്‍സിന്റെ കസ്റ്റഡി അപേക്ഷയും ഇബ്രാഹീം കുഞ്ഞിന്റെ ജാമ്യാപേക്ഷയും നേരത്തെ കോടതി തള്ളിയിരുന്നു. ഇബ്രാഹീം കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി മോശമാണെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡി അപേക്ഷ നേരത്തെ കോടതി […]

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ് ആശുപത്രിയിലെത്തി. അറസ്റ്റിന് പിന്നാലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സാഹചര്യത്തിലാണ് ഇബ്രാഹീം കുഞ്ഞിനെ ആശുപത്രിയില്‍ തന്നെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ് തീരുമാനിച്ചത്.

ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ഇബ്രാഹീം കുഞ്ഞ് ചികിത്സയില്‍ കഴിയുന്നത്. വിജിലന്‍സിന്റെ കസ്റ്റഡി അപേക്ഷയും ഇബ്രാഹീം കുഞ്ഞിന്റെ ജാമ്യാപേക്ഷയും നേരത്തെ കോടതി തള്ളിയിരുന്നു. ഇബ്രാഹീം കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി മോശമാണെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡി അപേക്ഷ നേരത്തെ കോടതി തള്ളതിയത്.

ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് ഇബ്രാഹീം കുഞ്ഞിനെ കസ്റ്റഡിയില്‍ നല്‍കുന്നത് ആരോഗ്യസ്ഥിതി ഗുരുതരമാകാന്‍ ഇടയാക്കുമെന്നും മെഡിക്കല്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചിരുന്നു. നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ലഭിക്കുന്ന ചികിത്സ സര്‍ക്കാര്‍ ആശുപത്രിയില്‍ ലഭ്യമാണോ എന്ന് കോടതി ആരോഗ്യ വകുപ്പിനോട് അന്വേഷിക്കുകയും ചെയ്തു. ശേഷം, ഇബ്രാഹീം കുഞ്ഞ് ചികിത്സയില്‍ കഴിയുന്ന സ്വകാര്യ ആശുപത്രിയിലെത്തി നിശ്ചിത സമയം വീതം ചോദ്യം ചെയ്യാന്‍ വിജിലന്‍സിന് കോടതി അനുമതി നല്‍കുകയായിരുന്നു.

Palarivattom scam: Vigilance reached hospital for questioning Ibrahim Kunh

Related Articles
Next Story
Share it