പാലാരിവട്ടം പാലം അഴിമതി: മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ റിമാന്‍ഡ് കാലാവധി 14 ദിവസം കൂടി നീട്ടി

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ റിമാന്‍ഡ് കാലാവധി 14 ദിവസം കൂടി നീട്ടി. ഇബ്രാഹിം കുഞ്ഞുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിച്ച ശേഷമാണ് കോടതി റിമാന്‍ഡ് നീട്ടി ഉത്തരവിട്ടത്. ഇതോടെ ഈ മാസം 16 വരെ റിമാന്‍ഡില്‍ തുടരേണ്ടി വരും. നിലവില്‍ ലേക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലാണ് വി കെ ഇബ്രാഹിം കുഞ്ഞ്. റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കുന്നതിനെ തുടര്‍ന്നാണ് വിജിലന്‍സ് വീണ്ടും കോടതിയെ സമീപിച്ചത്. അതേസമയം ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം […]

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ റിമാന്‍ഡ് കാലാവധി 14 ദിവസം കൂടി നീട്ടി. ഇബ്രാഹിം കുഞ്ഞുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിച്ച ശേഷമാണ് കോടതി റിമാന്‍ഡ് നീട്ടി ഉത്തരവിട്ടത്. ഇതോടെ ഈ മാസം 16 വരെ റിമാന്‍ഡില്‍ തുടരേണ്ടി വരും.

നിലവില്‍ ലേക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലാണ് വി കെ ഇബ്രാഹിം കുഞ്ഞ്. റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കുന്നതിനെ തുടര്‍ന്നാണ് വിജിലന്‍സ് വീണ്ടും കോടതിയെ സമീപിച്ചത്. അതേസമയം ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടു വിജിലന്‍സ് കസ്റ്റഡി അപേക്ഷ നല്‍കിയേക്കും. നേരത്തെ ആശുപത്രിയില്‍ വെച്ച് ചോദ്യം ചെയ്യാന്‍ കോടതി വിജിലന്‍സിന് അനുമതി നല്‍കിയിരുന്നു.

Palarivattom flyover scam: Ibrahim Kunj remanded 14 more days

Related Articles
Next Story
Share it