പാലാരിവട്ടം പാലം അഴിമതി: ജാമ്യപേക്ഷയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് കോടതിയെ സമീപിച്ചു

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ തന്റെ ജാമ്യപേക്ഷ തള്ളിയ നടപടിയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് കോടതിയെ സമീപിച്ചു. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് ജയിലിലേക്ക് മാറ്റിയ ശേഷം പുതിയ ജാമ്യാപേക്ഷയുമായി സമീപിക്കാമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് അപേക്ഷ നല്‍കിയത്. അഴിമതിക്കേസില്‍ അറസ്റ്റിലായ ഇബ്രാഹിംകുഞ്ഞ് ഒന്നരമാസത്തിലധികമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണെന്നും ജയിലിലേക്ക് മാറ്റുന്നത് ജീവന്‍ അപകടത്തിലാക്കുമെന്നും ഇബ്രാഹിംകുഞ്ഞ് അപേക്ഷയില്‍ പറയുന്നു. ആശുപത്രിയിലും പോലിസ് കസ്റ്റഡിയിലായതിനാല്‍ ബന്ധുക്കള്‍ക്ക് […]

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ തന്റെ ജാമ്യപേക്ഷ തള്ളിയ നടപടിയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് കോടതിയെ സമീപിച്ചു. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് ജയിലിലേക്ക് മാറ്റിയ ശേഷം പുതിയ ജാമ്യാപേക്ഷയുമായി സമീപിക്കാമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് അപേക്ഷ നല്‍കിയത്.

അഴിമതിക്കേസില്‍ അറസ്റ്റിലായ ഇബ്രാഹിംകുഞ്ഞ് ഒന്നരമാസത്തിലധികമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണെന്നും ജയിലിലേക്ക് മാറ്റുന്നത് ജീവന്‍ അപകടത്തിലാക്കുമെന്നും ഇബ്രാഹിംകുഞ്ഞ് അപേക്ഷയില്‍ പറയുന്നു. ആശുപത്രിയിലും പോലിസ് കസ്റ്റഡിയിലായതിനാല്‍ ബന്ധുക്കള്‍ക്ക് കൃത്യമായി സാന്ത്വന പരിചരണം നല്‍കാന്‍ കഴിയുന്നില്ലെന്നും ഇബ്രാഹിംകുഞ്ഞ് പറയുന്നു.

Related Articles
Next Story
Share it