പാലാരിവട്ടം പാലം അഴിമതിക്കേസ്: മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ വീട്ടില്‍ വിജിലന്‍സ് സംഘമെത്തി; അറസ്റ്റിന് നീക്കം

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ക്കായി മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന്റെ വീട്ടില്‍ വിജിലന്‍സ് അന്വേഷണസംഘമെത്തി. ബുധനാഴ്ച രാവിലെയാണ് വിജിലന്‍സ് ഇബ്രാഹിം കുഞ്ഞിന്റെ വീട്ടിലെത്തിയത്. ഇബ്രാഹിം കുഞ്ഞിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ് വിജിലന്‍സിന്റെ ലക്ഷ്യം. മുന്‍മന്ത്രിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കവും നടക്കുന്നുണ്ട്. കേസില്‍ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശമാണ് വിജിലന്‍സിന് ലഭിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിനായി സംഘമെത്തിയത്. ചോദ്യം ചെയ്യുന്നതിനായുള്ള നോട്ടീസും നല്‍കി. ഇബ്രാഹിം കുഞ്ഞ് വീട്ടിലില്ലെന്നും ചികിത്സയ്ക്കായി കഴിഞ്ഞ […]

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ക്കായി മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന്റെ വീട്ടില്‍ വിജിലന്‍സ് അന്വേഷണസംഘമെത്തി. ബുധനാഴ്ച രാവിലെയാണ് വിജിലന്‍സ് ഇബ്രാഹിം കുഞ്ഞിന്റെ വീട്ടിലെത്തിയത്. ഇബ്രാഹിം കുഞ്ഞിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ് വിജിലന്‍സിന്റെ ലക്ഷ്യം. മുന്‍മന്ത്രിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കവും നടക്കുന്നുണ്ട്.
കേസില്‍ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശമാണ് വിജിലന്‍സിന് ലഭിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിനായി സംഘമെത്തിയത്. ചോദ്യം ചെയ്യുന്നതിനായുള്ള നോട്ടീസും നല്‍കി. ഇബ്രാഹിം കുഞ്ഞ് വീട്ടിലില്ലെന്നും ചികിത്സയ്ക്കായി കഴിഞ്ഞ ദിവസം വൈകീട്ടോടെ ആസ്പത്രിയിലേക്ക് പോയെന്നും വീട്ടുകാര്‍ വിജിലന്‍സ് സംഘത്തോട് പറഞ്ഞു. എന്നാല്‍ ഇബ്രാഹിം കുഞ്ഞ് വീട്ടിലുണ്ടെന്നാണ് തങ്ങള്‍ക്ക് ലഭിച്ച വിവരമെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നു.

Related Articles
Next Story
Share it