പാലാരിവട്ടം പാലം അഴിമതിക്കേസ്; മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന് ജാമ്യഹരജി ഹൈക്കോടതി തള്ളി. സ്വകാര്യാസ്പത്രിയില്‍ ചികിത്സയിലുള്ള ഇബ്രാഹിംകുഞ്ഞിന് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുള്ളതിനാല്‍ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജിയാണ് ഹൈക്കോടതി തള്ളിയത്. പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അഞ്ചാം പ്രതിയാണ് മുന്‍ പൊതുമരാമത്ത് മന്ത്രിയായ ഇബ്രാഹിം കുഞ്ഞ്. കേസില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചത് മുതല്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇബ്രാഹിം കുഞ്ഞ് ആസ്പത്രിയില്‍ പ്രവേശിക്കുകയായിരുന്നു.

Related Articles
Next Story
Share it