മോഡലുകളുടെ മരണം: അപകടം നടന്ന ദിവസം കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ ശേഖരിച്ചിരുന്നത് 5 കോടിയുടെ ലഹരിമരുന്നെന്ന് അന്വേഷണ സംഘം

കൊച്ചി: പാലാരിവട്ടത്ത് കാര്‍ അപകടത്തില്‍ പെട്ട് മുന്‍ മിസ് കേരള ജേതാക്കളടക്കം മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ നിര്‍ണായക കണ്ടെത്തലുകളുമായി അന്വേഷണ സംഘം. സംഭവദിവസം ഫോര്‍ട്ട് കൊച്ചി നമ്പര്‍ 18 ഹോട്ടലില്‍ അഞ്ച് കോടിയുടെ രാസ ലഹരിമരുന്ന് ശേഖരിച്ചതായാണ് കണ്ടെത്തല്‍. പുതുവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി നിശാപാര്‍ട്ടി സംഘടിപ്പിക്കാനാണ് ലഹരി മരുന്ന് ശേഖരിച്ചതെന്ന് അന്വേഷണ സംഘം പറയുന്നു. നമ്പര്‍ 18 ഹോട്ടലിലെ പാര്‍ട്ടിയില്‍ പങ്കെടുത്ത് മടങ്ങവെയാണ് ഇവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്. അപകട സ്ഥലം […]

കൊച്ചി: പാലാരിവട്ടത്ത് കാര്‍ അപകടത്തില്‍ പെട്ട് മുന്‍ മിസ് കേരള ജേതാക്കളടക്കം മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ നിര്‍ണായക കണ്ടെത്തലുകളുമായി അന്വേഷണ സംഘം. സംഭവദിവസം ഫോര്‍ട്ട് കൊച്ചി നമ്പര്‍ 18 ഹോട്ടലില്‍ അഞ്ച് കോടിയുടെ രാസ ലഹരിമരുന്ന് ശേഖരിച്ചതായാണ് കണ്ടെത്തല്‍. പുതുവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി നിശാപാര്‍ട്ടി സംഘടിപ്പിക്കാനാണ് ലഹരി മരുന്ന് ശേഖരിച്ചതെന്ന് അന്വേഷണ സംഘം പറയുന്നു. നമ്പര്‍ 18 ഹോട്ടലിലെ പാര്‍ട്ടിയില്‍ പങ്കെടുത്ത് മടങ്ങവെയാണ് ഇവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്. അപകട സ്ഥലം വരെ സൈജു തങ്കച്ചന്‍ ഓഡി കാറില്‍ ഇവരെ പിന്തുടര്‍ന്നതാണ് അന്വേഷണം ഇവരിലേക്കെത്തിച്ചത്.

കേസിലെ മുഖ്യപ്രതി സൈജു തങ്കച്ചനുമായി ഇടപാടുകള്‍ നടത്തുന്നവരാണ് ലഹരിമരുന്നുകള്‍ കൈമാറിയതെന്നാണ് വിവരം. ലഹരി ഇടപാടുകാരുമായി അടുത്ത ബന്ധമുള്ള സൈജു തങ്കച്ചന്‍ തന്നെയാകും ഇത് ഹോട്ടലില്‍ എത്തിച്ചതെന്ന് പോലീസ് സംശയിക്കുന്നു. അതേസമയം സൈജു തങ്കച്ചന്‍ സംഘടിപ്പിച്ച പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ നഖവും മുടിയും പരിശോധിക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. ലഹരിയുടെ അംശം ആറുമാസത്തോളം മുടിയിലും നഖത്തിലും ഉണ്ടാകും എന്നതിന്റെ അടിസ്ഥാനത്തില്‍ ലഹരി ഉപയോഗിച്ചിരുന്നോ എന്ന് തെളിയിക്കാനാണ് പരിശോധന നടത്തുന്നത്.

Related Articles
Next Story
Share it