ഉറപ്പാണ് 100 വര്‍ഷം; പാലാരിവട്ടം പാലം ഞായറാഴ്ച ഗതാഗതത്തിന് തുറന്നുനല്‍കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പാലാരിവട്ടം പാലം ഞായറാഴ്ച ഗതാഗതത്തിന് തുറന്നുനല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ പാലം പുനര്‍നിര്‍മ്മാണം പുര്‍ത്തിയാക്കാന്‍ സാധിച്ചതായി അദേഹം പറഞ്ഞു. അഞ്ചര മാസം കൊണ്ടാണ് ഡിഎംആര്‍സി പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 100 വര്‍ഷം ഉറപ്പുള്ള പാലമാണ് സര്‍ക്കാര്‍ നിര്‍മ്മിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ഉള്ളതിനാല്‍ ഉദ്ഘാടന ചടങ്ങുണ്ടാകില്ല. കരാര്‍ ഏറ്റെടുത്ത ഡിഎംആര്‍സിയെയും ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയെയും അഭിനന്ദിച്ച മുഖ്യമന്ത്രി ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് മെട്രോമാന്‍ ഇ ശ്രീധരനെക്കുറിച്ച് മിണ്ടിയില്ല. കഴിഞ്ഞയാഴ്ച ബിജെപിയില്‍ […]

തിരുവനന്തപുരം: പാലാരിവട്ടം പാലം ഞായറാഴ്ച ഗതാഗതത്തിന് തുറന്നുനല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ പാലം പുനര്‍നിര്‍മ്മാണം പുര്‍ത്തിയാക്കാന്‍ സാധിച്ചതായി അദേഹം പറഞ്ഞു. അഞ്ചര മാസം കൊണ്ടാണ് ഡിഎംആര്‍സി പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 100 വര്‍ഷം ഉറപ്പുള്ള പാലമാണ് സര്‍ക്കാര്‍ നിര്‍മ്മിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ഉള്ളതിനാല്‍ ഉദ്ഘാടന ചടങ്ങുണ്ടാകില്ല. കരാര്‍ ഏറ്റെടുത്ത ഡിഎംആര്‍സിയെയും ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയെയും അഭിനന്ദിച്ച മുഖ്യമന്ത്രി ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് മെട്രോമാന്‍ ഇ ശ്രീധരനെക്കുറിച്ച് മിണ്ടിയില്ല. കഴിഞ്ഞയാഴ്ച ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് പുനര്‍നിര്‍മാണത്തില്‍ പ്രധാന പങ്ക് വഹിച്ചവരില്‍ ഒരാളായ ഇ ശ്രീധരന്റെ കാര്യം വിട്ടുകളഞ്ഞത്.

41 കോടി 70 ലക്ഷം രൂപ എസ്റ്റിമേറ്റില്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് പണിത പാലം ഒറ്റവര്‍ഷം കൊണ്ട് തകര്‍ന്നപ്പോഴാണ് കേവലം 22 കോടി 80 ലക്ഷം രൂപ നിര്‍മാണ ചിലവില്‍ നൂറു വര്‍ഷത്തോളം നിലനില്‍ക്കുന്ന പാലം പാലാരിവട്ടത്ത് ഒരുക്കിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഔദ്യോഗികമായ ഉദ്ഘാടന ചടങ്ങുകളൊന്നും ഇല്ലാതെ തന്നെ ഞായറാഴ്ച വൈകുന്നേരം നാലു മണിക്ക് പാലം ഗതാഗതത്തിന് തുറന്നു കൊടുക്കും. ഏറ്റെടുക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ഏത് പ്രതിസന്ധികളുണ്ടായാലും കാര്യക്ഷമമായും വേഗതയിലും അഴിമതി കൂടാതെയും പൂര്‍ത്തിയാക്കിയിരിക്കും എന്ന ഉറപ്പാണ് ഈ ഘട്ടത്തില്‍ ജനങ്ങള്‍ക്ക് നല്‍കാനുള്ളത്. വിവാദങ്ങളെല്ലാം വിവാദങ്ങളുടെ വഴിക്കു പോകും. ഞങ്ങള്‍ എപ്പോഴും ശ്രദ്ധിച്ചിട്ടുള്ളത് നാടിന്റെ വികസന കാര്യങ്ങളിലാണ്. മുഖ്യമന്ത്രി പറഞ്ഞു.

Related Articles
Next Story
Share it