ജീവകാരുണ്യ ഫണ്ട് സ്വരൂപിക്കാന്‍ പാലക്കുന്ന് ലയണ്‍സ് ക്ലബ്ബിന്റെ ഫ്‌ളവര്‍ ഷോ

പാലക്കുന്ന്: ജീവകാരുണ്യ ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി പാലക്കുന്ന് ലയണ്‍സ് ക്ലബ്ബ് പള്ളം ഇന്റര്‍നാഷണല്‍ ഗ്രൗണ്ടില്‍ ഫലപുഷ്പ പ്രദര്‍ശനം ആരംഭിച്ചു. ഉപ്പും മുളകും ഫെയിം നിഷ സാരംഗ് ഉദ്ഘാടനം ചെയ്തു.ലയണ്‍സ് പ്രസിഡണ്ട് പട്ടത്താന്‍ മോഹനന്‍ അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ.പി. സുധീര്‍, കുമാരന്‍ കുന്നുമ്മല്‍, കെ. ജി. മധുസൂദനന്‍ എന്നിവര്‍ പ്രസംഗിച്ചു. 21 വരെ നീളുന്ന ഷോയില്‍ അമ്യൂസ്‌മെന്റ് പാര്‍ക്ക്, വിവിധ ഇനം പക്ഷികളുടെ ഗാലറി, പെറ്റ് ഷോ എന്നിവയ്ക്ക് പുറമെ മാപ്പിള പാട്ട്, നാടന്‍ പാട്ട്, […]

പാലക്കുന്ന്: ജീവകാരുണ്യ ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി പാലക്കുന്ന് ലയണ്‍സ് ക്ലബ്ബ് പള്ളം ഇന്റര്‍നാഷണല്‍ ഗ്രൗണ്ടില്‍ ഫലപുഷ്പ പ്രദര്‍ശനം ആരംഭിച്ചു. ഉപ്പും മുളകും ഫെയിം നിഷ സാരംഗ് ഉദ്ഘാടനം ചെയ്തു.
ലയണ്‍സ് പ്രസിഡണ്ട് പട്ടത്താന്‍ മോഹനന്‍ അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ.പി. സുധീര്‍, കുമാരന്‍ കുന്നുമ്മല്‍, കെ. ജി. മധുസൂദനന്‍ എന്നിവര്‍ പ്രസംഗിച്ചു. 21 വരെ നീളുന്ന ഷോയില്‍ അമ്യൂസ്‌മെന്റ് പാര്‍ക്ക്, വിവിധ ഇനം പക്ഷികളുടെ ഗാലറി, പെറ്റ് ഷോ എന്നിവയ്ക്ക് പുറമെ മാപ്പിള പാട്ട്, നാടന്‍ പാട്ട്, കോല്‍ക്കളി, ഡാന്‍സ് തുടങ്ങി വിവിധ വിനോദ പരിപാടികള്‍ ഉണ്ടായിരിക്കും. ഫുഡ്കോര്‍ട്ടും ഒരുക്കുന്നുണ്ട്.
എല്ലാ ദിവസവും 3 മണി മുതല്‍ 11 വരെയാണ് പ്രവര്‍ത്തന സമയം. ജീവകാരുണ്യ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ ഷോ നടത്തുന്നതെന്ന് ലയണ്‍സ് ഭാരവാഹികള്‍ പറഞ്ഞു.

Related Articles
Next Story
Share it