പാലക്കുന്ന് ചാരിറ്റബിള്‍ ട്രസ്റ്റ് റാങ്ക് നേതാക്കളെ അനുമോദിച്ചു

പാലക്കുന്ന്: നിര്‍ധനരായ രോഗികള്‍ക്ക് സാന്ത്വനമായി പാലക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന പാലക്കുന്ന് ചാരിറ്റബിള്‍ ട്രസ്റ്റ് റാങ്ക് ജേതാക്കളെ അനുമോദിച്ചു.ട്രസ്റ്റിന്റെ പത്താം വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ഗേറ്റ് പരീക്ഷയില്‍ അഖിലേന്ത്യതലത്തില്‍ ഒന്നാം റാങ്ക് നേടിയ കണ്ണംകുളത്തെ കെ.ഐശ്വര്യയേയും മംഗളൂരു യൂണിവേഴ്‌സിറ്റി എം.കോം (എച്ച്.ആര്‍.ഡി) പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഉദയമംഗലത്തെ ബി. ഹരിതയേയുമാണ് അനുമോദിച്ചത്. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍, സെപ്ഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ഡോ.വി. ബാലകൃഷ്ണന്‍ എന്നിവര്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു.ചെയര്‍മാന്‍ ജയാനന്ദന്‍ പാലക്കുന്ന് അധ്യക്ഷത വഹിച്ചു.കണ്‍വീനര്‍ അശോക് […]

പാലക്കുന്ന്: നിര്‍ധനരായ രോഗികള്‍ക്ക് സാന്ത്വനമായി പാലക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന പാലക്കുന്ന് ചാരിറ്റബിള്‍ ട്രസ്റ്റ് റാങ്ക് ജേതാക്കളെ അനുമോദിച്ചു.
ട്രസ്റ്റിന്റെ പത്താം വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ഗേറ്റ് പരീക്ഷയില്‍ അഖിലേന്ത്യതലത്തില്‍ ഒന്നാം റാങ്ക് നേടിയ കണ്ണംകുളത്തെ കെ.ഐശ്വര്യയേയും മംഗളൂരു യൂണിവേഴ്‌സിറ്റി എം.കോം (എച്ച്.ആര്‍.ഡി) പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഉദയമംഗലത്തെ ബി. ഹരിതയേയുമാണ് അനുമോദിച്ചത്. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍, സെപ്ഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ഡോ.വി. ബാലകൃഷ്ണന്‍ എന്നിവര്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു.
ചെയര്‍മാന്‍ ജയാനന്ദന്‍ പാലക്കുന്ന് അധ്യക്ഷത വഹിച്ചു.
കണ്‍വീനര്‍ അശോക് കുതിരക്കോട്, ശാന്ത പാലക്കില്‍, ട്രഷറര്‍ ദേവദാസ് ബേക്കല്‍ സംസാരിച്ചു.

Related Articles
Next Story
Share it