വാരാഘോഷം: പാലക്കുന്ന് ജെ.സി.ഐ<br>വിവിധ പരിപാടികള്‍ നടത്തി

പാലക്കുന്ന്: വാരാഘോഷത്തിന്റെ ഭാഗമായി പാലക്കുന്ന് ജെ.സി.ഐ വിവിധ പരിപാടികള്‍ നടത്തി.മേഖലാ തല ഫുട്‌ബോള്‍ ടൂര്‍ണമെന്റ് മേഖല പ്രസിഡണ്ട് കെ.ടി സമീര്‍ ഉദ്ഘാടനം ചെയ്തു. മത്സരത്തില്‍ ഭാഗ്യ ഫാന്‍സ് ചാമ്പ്യന്മാരായി. മുരളീധരന്‍, കിരണ്‍, പ്രമോദ്, സുരേഷ് കുമാര്‍, സതീഷ് പൂര്‍ണിമ, സോണ്‍ ഓഫീസര്‍ രജീഷ് പ്രസംഗിച്ചു. ഉദുമ പടിഞ്ഞാര്‍ അംബിക വായന ശാലയില്‍ പൊളിടെക്‌നിക് എന്ന പരിശീലന ക്ലാസ് മുന്‍മേഖല പ്രസിഡണ്ട് വി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു.പദ്മരാജന്‍ പരിശീലകനായിയിരുന്നു. സി.കെ. വേണു, സുഭാഷ് പ്രസംഗിച്ചു. ഹാപ്പി വിളിരിയ ക്ലബ്ബിന്റെ […]

പാലക്കുന്ന്: വാരാഘോഷത്തിന്റെ ഭാഗമായി പാലക്കുന്ന് ജെ.സി.ഐ വിവിധ പരിപാടികള്‍ നടത്തി.
മേഖലാ തല ഫുട്‌ബോള്‍ ടൂര്‍ണമെന്റ് മേഖല പ്രസിഡണ്ട് കെ.ടി സമീര്‍ ഉദ്ഘാടനം ചെയ്തു. മത്സരത്തില്‍ ഭാഗ്യ ഫാന്‍സ് ചാമ്പ്യന്മാരായി. മുരളീധരന്‍, കിരണ്‍, പ്രമോദ്, സുരേഷ് കുമാര്‍, സതീഷ് പൂര്‍ണിമ, സോണ്‍ ഓഫീസര്‍ രജീഷ് പ്രസംഗിച്ചു. ഉദുമ പടിഞ്ഞാര്‍ അംബിക വായന ശാലയില്‍ പൊളിടെക്‌നിക് എന്ന പരിശീലന ക്ലാസ് മുന്‍മേഖല പ്രസിഡണ്ട് വി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു.
പദ്മരാജന്‍ പരിശീലകനായിയിരുന്നു. സി.കെ. വേണു, സുഭാഷ് പ്രസംഗിച്ചു. ഹാപ്പി വിളിരിയ ക്ലബ്ബിന്റെ സഹകരണത്തോടെ നടത്തിയ ബ്രേക്ക് ദി ബാരിയേഴ്‌സ് എന്ന പരിപാടി ഡോ. രാധാകൃഷ്ണന്‍ ഉദുമ ഉദ്ഘാടനം ചെയ്തു.
ഉനൈസ്, റഈസ് പ്രസംഗിച്ചു. പരിപാടികളില്‍ പാലക്കുന്ന് ജെ.സി.ഐ. പ്രസിഡണ്ട് ബി.എച്ച്.സമീര്‍ അധ്യക്ഷത വഹിച്ചു.

Related Articles
Next Story
Share it